0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

അവിടുന്നാ കുളിക്കുന്നത് എങ്കിൽ മാറേണ്ടത് എടുത്തിട്ട് വന്നാൽ മതി.. അല്ലെങ്കിൽ ഞാൻ പിടിച്ചു എന്റെ ട്രൗസർ ഉടുപ്പിക്കും. പിന്നെ അയ്യേ അയ്യേ എന്ന് പറഞ്ഞു ഇവിടെ നടക്കേണ്ടി വരും. " അതും പറഞ്ഞു ചിരിച്ചു കൊണ്ട് സുചിത്ര പുറത്തേക്ക് പോയി.

ശ്യാമ വേഗം മാറി ഉടുക്കാൻ ഉള്ളത് എടുത്തിട്ട് പുറത്തേക്ക് പോകാൻ നോക്കി.

"അങ്ങനെ അങ്ങ് പോയാലോ. അവിടെ നിന്നെ. " എന്ന് പറഞ്ഞു സുധി ശ്യാമയെ കെട്ടിപിടിച്ചു ശ്യാമയുടെ ചുണ്ടിൽ മെല്ലെ ഒന്ന് ഉമ്മ വെച്ചിട്ട് പറഞ്ഞു.

"ഇനി പോയിക്കോ.. ബാക്കി പിന്നെ. "

"അയ്യടാ! . ഇനിയൊക്കെ കല്യാണത്തിന് ശേഷം മാത്രം." അതും പറഞ്ഞു ശ്യാമ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.

പിന്നെ ദിവസങ്ങൾ വേഗത്തിൽ കടന്ന് പോയി. ഇപ്പോൾ ആ വീട് ശ്യാമയ്ക്ക് സ്വന്തം വീട് പോലെ തന്നെ ആയി. അവിടെ ഉള്ളവർ എല്ലാം ശ്യാമയ്ക്ക് വേണ്ടപ്പെട്ടവരും.. അങ്ങനെ ശ്യാമയും അമ്മയും എല്ലാം മറന്നു. സന്തോഷം അവരുടെ ഉള്ളിൽ വന്നെത്തി.

പറഞ്ഞത് പോലെ അവിടെയുള്ള വലിയൊരു ഓഡിറ്റോറിയത്തിൽ വെച്ച് അവരുടെ കല്ല്യാണം നടന്നു.

എന്നാൽ കല്യാണത്തിന് തലേ ദിവസം രാത്രി സൂചിത്രയുടെ റൂമിൽ. ഒരു വലിയ കവർ എടുത്തു സുചിത്ര ശ്യാമയുടെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.

"ഇത് എന്റെ ഈ ഏട്ടത്തി പെണ്ണിന് ഉള്ളതാ. അന്ന് ഞങ്ങൾ പോയി വാങ്ങിയ സ്വർണം. മാലയും വളയും ഒക്കെ ഉണ്ട്. ഇതൊക്കെ ഇട്ട് സുന്ദരി ആയിട്ട് വേണം ഏട്ടത്തി നാളെ കല്ല്യാണ മണ്ഡപത്തിലേക്ക് വരാൻ. കേട്ടല്ലോ...? ഇതൊക്കെ അമ്മ തരാം എന്ന് പറഞ്ഞതാ. പക്ഷെ ഞാൻ

💬 Comments

View all comments