0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

തടഞ്ഞു . എന്തിനാണെന്ന് ചോദിക്ക്. "

"എന്തിനാ..?" ശ്യാമ മെല്ലെ സൂചിത്രയോട് ചോദിച്ചു.

"അതേ ഞാൻ അന്ന് ഒരു കാര്യം പറഞ്ഞിരുന്നു. എന്റെ ഏട്ടനെ കെട്ടിച്ചു തരുമോ എന്ന് ഈ ശ്യാമ പെണ്ണിനെ കൊണ്ട് ഞാൻ ചോദിപ്പിക്കും എന്ന്. അങ്ങനെ ചോദിച്ചാൽ മാത്രമേ ഈ കല്യാണം നടക്കൂ എന്ന്.

മ്. വേഗം ചോദിച്ചോ. ഇല്ലെങ്കിൽ നാളെ കല്യാണം നടക്കില്ല." സുചിത്ര ചിരിയോടെ പറഞ്ഞു.

"ചേച്ചി. അത്.."

"വേഗം ചോദിക്ക് പെണ്ണേ.. ഇല്ലെങ്കിൽ നാളെ കല്യാണം നടത്താൻ ഞാൻ സമ്മതിക്കില്ല. വേഗം ചോദിച്ചോ." സുചിത്ര ചിരിയോടെ പറഞ്ഞു.

"ചേച്ചി. ചേച്ചിയുടെ ഏട്ടനെ എനിക്ക് വിവാഹം കഴിച്ച് തരുമോ..? ചേച്ചിയുടെ ഏട്ടനെ കൊണ്ട് എന്നെ കെട്ടിക്കാമോ..?" ശ്യാമ നാണത്തോടെ ചോദിച്ചു.

അത് കേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ശ്യാമയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

"ഇപ്പോൾ മുതൽ ഈ ശ്യാമ പെണ്ണ് എന്റെ ഏട്ടത്തി ആയി. ഇന്ന് കൂടെ അല്ലേ എനിക്ക് എന്റെ ഏട്ടത്തിയെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാൻ പറ്റൂ. നാളെമുതൽ ഈ ഏട്ടത്തി എന്റെ ഏട്ടനെ അല്ലേ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുക.. അതുകൊണ്ട് ഞാൻ വേഗം എന്റെ കണ്ണേട്ടനെ ഒന്ന് ഫോൺ വിളിച്ചു സംസാരിചിട്ട് വരാം. എന്നിട്ട് നമുക്ക് കെട്ടിപിടിച്ചു കിടന്ന് ഉറങ്ങാം. "

"അതിന് കണ്ണേട്ടൻ മുകളിലെ റൂമിൽ ഉണ്ടല്ലോ..? പിന്നെ എന്തിനാ ഫോൺ വിളിക്കുന്നത്. "

"എന്റെ ഏട്ടത്തി പെണ്ണേ. നാളെ മുതൽ ഞാൻ എന്റെ കണ്ണേട്ടന്റെ ഭാര്യ അല്ലേ.? ഇപ്പോൾ ഞാൻ കണ്ണേട്ടന്റെ കാമുകി... അപ്പോൾ ഇന്ന് കൂടെ അല്ലെ ഇങ്ങനെ കാമുകി കാമുകൻ മാരായി

💬 Comments

View all comments