Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]
കരഞ്ഞു കലങ്ങിയ പോലെ ഉള്ള കണ്ണുകളോടെ സുധിയെ നോക്കിയിട്ട് ചോദിച്ചു.
"പിന്നെ! അപ്പു ഏട്ടൻ അല്ലേ എന്നോട് ഇങ്ങനെ ചെയ്തത്. എന്നിട്ട് ഒന്നും അറിയില്ലെന്നോ.. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു അപ്പു ഏട്ടാ. "
ശ്യാമയുടെ കാലിൽ അനാവശ്യമായി പ്ലാസ്റ്റർ ഇടാൻ താൻ സൂചിത്രയോട് പറഞ്ഞത് ഇവർ അറിഞ്ഞു കാണും. അതായിരിക്കും ശ്യാമ പറയുന്നത് എന്ന് കരുതി സുധി പറഞ്ഞു.
"അത് വെറുതെ ഒരു തമാശയ്ക്ക് വേണ്ടി. അതിന് നീ എന്തിനാ മോളെ ഇങ്ങനെ കരഞ്ഞുകൊണ്ട് ഇരിക്കുന്നത്.?"
" വെറുതെയോ ? തമാശയ്ക്കോ..? അപ്പു ഏട്ടന് എന്നോട് ഇങ്ങനെ പറയാൻ എങ്ങനെ മനസ്സ് വന്നു. ഇനി ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും. ഇപ്പോൾ തന്നെ ചേച്ചിയും അമ്മയും എന്നെ കുറേ കളിയാക്കി. ഇനി അമ്മാവനും അമ്മായിയും അറിഞ്ഞാൽ അയ്യേ എനിക്ക് അത് ഓർക്കാൻ തന്നെ വയ്യ. പോ! പോ അവിടുന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്. "
അതും പറഞ്ഞു ശ്യാമ താഴോട്ട് നോക്കി.
"എന്റെ മോളെ. നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ അറിയാതെ നിന്നോട് എന്തെങ്കിലും ചെയ്തെങ്കിൽ. എന്റെ മോള് ഈ അപ്പു ഏട്ടനോട് ക്ഷമി. "
സുധി പറയുന്നത് മുഴുവനും ആക്കാൻ സമ്മതിക്കാതെ ശ്യാമ സുധിയുടെ വായ പൊത്തി. എന്നിട്ട് പറഞ്ഞു.
" എന്റെ അപ്പു ഏട്ടൻ എന്നോട് അങ്ങനെ ഒന്നും പറയല്ലേ..? ഞാൻ അപ്പോഴേ അപ്പു ഏട്ടന്നോട് പറഞ്ഞതല്ലേ.. വേണ്ട.. വേണ്ട.. എന്ന്. പിന്നീട് ചെയ്യാം എന്ന്. എന്നിട്ടും അപ്പു ഏട്ടൻ അത് കേട്ടോ.? ഓരോന്ന്
💬 Comments
View all comments