0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

സോറി കേട്ടോ.. പക്ഷെ അങ്ങനെ വരാൻ വഴിയില്ലല്ലോ? ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഈ നമ്പർ ആണല്ലോ കിട്ടിയത്..?"

അത് കൂടി കേട്ടപ്പോൾ ശ്യാമക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.

"ആണെങ്കിൽ തന്നെ നിങ്ങൾക്ക് എന്താ വേണ്ടത്...?" ശ്യാമ ചോദിച്ചു.

"സോറി... മേഡം.. മേഡം നല്ല മൂഡിൽ അല്ലെന്ന് തോന്നുന്നു. ഞാൻ പിന്നെ വിളിക്കാം." അതും പറഞ്ഞു അവർ ഫോൺ വെച്ചു.

"എന്ത് പറ്റി..? . ആരാ വിളിക്കുന്നത്?"

ശ്യാമയുടെ സംസാരം കേട്ടപ്പോൾ സുധി ചോദിച്ചു.

"ഏതോ ഒരു വക്കീൽ ഓഫീസിൽ നിന്ന് വിളിച്ചതാ.."

"ആണോ!!!? ഞാൻ ഈ കാൾ പ്രതീക്ഷിച്ചതാ.. എന്റെ ഫോൺ പോയത് കൊണ്ട്. ഈ നമ്പറിൽ വിളിച്ചത് ആയിരിക്കും. എന്നാലും ഈ നമ്പർ അവർക്ക് എവിടുന്ന് കിട്ടി. "

സുധി ചോദിച്ചെങ്കിലും ശ്യാമ അതിന് മറുപടി പറഞ്ഞില്ല. സുധിയും പിന്നെ ഒന്നും മിണ്ടിയില്ല. കുറച്ചു സമയത്തിന് ശേഷം ഓട്ടോ ശ്യാമയുടെ വീട്ടിനു മുന്നിൽ എത്തി. അവർ ഓട്ടോയിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് നോക്കി. ആരും അടുത്തെങ്ങും ഇല്ല.. ശ്യാമ കൊടുത്ത പണം വാങ്ങി ഓട്ടോ വേഗം തന്നെ പോയി.

ശ്യാമ നേരത്തെ ചെയ്തത് പോലെ സുധിയുടെ കൈ പിടിച്ചു തന്റെ തോളിൽ കൂടെ ഇട്ട് മെല്ലെ വീട്ടിലേക്ക് നടന്നു. ശ്യാമയുടെ വീടിന്റെ മുറ്റം വരെയൊന്നും വണ്ടി പോകില്ല.

ശ്യാമ സുധിയെ താങ്ങി പിടിച്ചു വീടിന്റെ മുറ്റത്തു എത്തി. സുധി അകത്തു കയറാതെ അവിടെ തറയിൽ ഇരുന്നു.

"ഇവിടെ ഇരിക്ക് കേട്ടോ.. ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം.."

ശ്യാമ സുധിയോട് പറഞ്ഞു വാതിൽ

💬 Comments

View all comments