0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

തുറന്നു അകത്തേക്ക് കയറി. സുധി വീടിനു ചുറ്റും ഒന്ന് നോക്കി. നല്ല വൃത്തിയുള്ള സ്ഥലം.. അടുത്തെങ്ങും വീടുകളും ഇല്ല.

അകത്തു ശ്യാമ അമ്മയോട് സംസാരിക്കുകയായിരുന്നു.

"അമ്മേ എന്റെ ഒരു കൂട്ടുകാരിയുടെ ഏട്ടൻ ഒരു അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ ആയിരുന്നു. അവൾ എന്നെ വിളിച്ചു ഏട്ടനെ കുറച്ചു ദിവസം ഇവിടെ ആക്കാമോ എന്ന് ചോദിക്കുന്നു. ഞാൻ എന്താ പറയേണ്ടത്. അയാൾ ഇവിടെ വന്നിട്ടുണ്ട്.?"

"അതെങ്ങനെയാ മോളെ നമ്മൾ രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള ഒരു വീട്ടിൽ. ഒരാളെ കയറ്റി താമസിക്കുന്നത്.? ആളുകൾ എന്ത് പറയും. മാത്രമല്ല. അയാൾ എങ്ങനെ ഉള്ള ആൾ ആണെന്ന് നമുക്ക് അറിയില്ലല്ലോ?"

"അതോർത്തു അമ്മ പേടിക്കേണ്ട.. അയാൾ ഞാൻ ജോലിക്ക് പോകുന്ന സ്കൂളിൽ മാറ്റം കിട്ടി വന്നതാ.. അപ്പോഴാ ഇങ്ങനെ ഒരു അപകടം നടന്നത്. ഇവിടെ ആകുമ്പോൾ സ്കൂളിൽ പോകാനും എളുപ്പം ആണെല്ലോ. പിന്നെ അയാൾക്ക് ഇപ്പോൾ നടക്കാനും ഒന്നും കഴിയില്ല. കാലിനും കൈക്കും പരിക്കുണ്ട്. കുറച്ചു ഭേദം ആയാൽ ഇവിടെ നിന്നും മാറി താമസിക്കാൻ പറയാം. "

"ആ!!! മോൾക്ക് വിശ്വാസം ആണെങ്കിൽ ആയിക്കോ.."

സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്യാമ ആ കാര്യത്തെ കുറച്ചു ചിന്തിക്കുന്നത്. രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള വീട്ടിൽ തികച്ചും അന്യനായ ഒരാളെ എങ്ങനെ താമസിപ്പിക്കും. അയാളെ കുറച്ചു തനിക്കു ഒന്നും അറിയില്ലല്ലോ.?

അമ്മയും ശ്യാമയുടെ കൂടെ പുറത്തേക്ക് വന്നു. സുധിയെ നോക്കി. സുധി മുറ്റത്തു കാൽ നീട്ടി വെച്ച് സിറ്റൗട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു.

"മോൻ എന്തിനാ അവിടെ വെറും നിലത്ത് ഇരുന്നത്.. മുകളിൽ കസേരയിൽ കയറി ഇരുന്നു

💬 Comments

View all comments