Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]
കൂടായിരുന്നോ...?"
ആ ശബ്‍ദം കേട്ട ഭാഗത്തേക്ക് സുധി ഒന്ന് നോക്കി. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി സുധിക്ക് ശ്യാമയുടെ അമ്മയെ കണ്ടപ്പോൾ. സുധി ഒന്ന് ചിരിച്ചു.. എന്നിട്ടു പറഞ്ഞു.
"ഇതാണ് സുഖം... അതാണ് ഇവിടെ ഇടുന്നത്."
"എന്താ മോന്റെ പേര്..?" ശ്യാമയുടെ അമ്മ ചോദിച്ചു.
"സുധി.... സുധീഷ് ചന്ദ്രൻ.. എല്ലാവരും സുധീന്ന് വിളിക്കും .."
അമ്മ ആ പേര് കേട്ട് ഒന്ന് ഞെട്ടി. സുധിയുടെ മുഖത്തു കുറച്ചു സമയം നോക്കി . പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് തിരിച്ചു പോയി.
"ഇവിടെ ഇരിക്ക്. ഞാൻ മുകളിലെ റൂം വൃത്തിയാക്കിയിട്ട് വരാം. എന്നിട്ട് മുകളിലേക്ക് പോകാം." ശ്യാമ പറഞ്ഞു.
വീടിന്റെ പുറത്ത് കൂടെ ആയിരുന്നു. മുകളിലക്കുള്ള വഴി. ആരെങ്കിലും വാടകയ്ക്ക് വന്നാൽ കൊടുക്കാൻ ആയി തന്നെ മുൻപ് പണിയിച്ചതാണ് അങ്ങനെ ഒരു റൂം. ഒരു റൂമും ഒരു ഹാളും. റൂമിനോട് ചേർന്ന് അറ്റാച്ചിട് ബാത്രൂം.
ശ്യാമ റൂം വൃത്തിയാക്കി വന്ന ശേഷം സുധിയോട് പറഞ്ഞു.
" ഇനി മുകളിലേക്ക് പോകാം. മുറി വൃത്തി ആക്കിയിട്ടുണ്ട്. "
"വാടക എത്രയാണെന്ന് പറഞ്ഞില്ലല്ലോ?"
"വാടക കൂടുതൽ ആയാൽ വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ...? ഉണ്ടെങ്കിൽ വാടക നോക്കേണ്ട.. ഒരു വണ്ടി വിളിച്ചു തരാം."
ശ്യാമ അങ്ങനെ പറഞ്ഞ ഉടനെ സുധി പറഞ്ഞു.
". ശ്യാമ എന്നെ ഒന്ന് പിടിച്ച് സഹായയിച്ചാൽ എനിക്ക് പോയി കിടക്കാമായിരുന്നു. വല്ലാത്ത ക്ഷീണം ഉണ്ട്."
ശ്യാമ വേഗം തന്നെ സുധിയെ പിടിച്ചു. സ്റ്റെപ് കയറാൻ സുധി വിഷമിച്ചു. അതിലേറെ ശ്യാമയും. ഇങ്ങനെ ഒന്നും വരുമെന്ന്
💬 Comments
View all comments