Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]
ശ്യാമയുടെ കയ്യിൽ കൊടുത്തു. പിന്നെ പേഴ്സിൽ നിന്ന് പൈസ എടുത്തു കൊടുത്തു.
"നാലായിരം ഉണ്ട്. ഇത് ശ്യാമയുടെ കൈയിൽ ഇരിക്കെട്ടെ. അത്രയും കടം കുറയുമല്ലോ.."
ശ്യാമ വാങ്ങി പുറത്തേക്കു നടക്കുമ്പോൾ പറഞ്ഞു
" മദ്യം ഒഴിച്ച് ബാക്കിയെല്ലാം നോക്കാം. നല്ല വേദനയുണ്ടെങ്കിൽ കഴിക്കാനുള്ള മരുന്ന് കാണും ഞാൻ എടുത്തു തരാം. ഞാൻ വെള്ളം എടുത്തിട്ട് വരട്ടെ."
കുറച്ചുകഴിഞ്ഞ് ഒരു ഫ്ലാസ്കിൽ വെള്ളവുമായി ശ്യാമ തിരിച്ചുവന്നു.
സുധിയുടെ ഗുളികകൾ നോക്കി അതിൽ നിന്ന് ഒരു ഗുളിക എടുത്തു കൊടുത്തു. സുധി ആ ഗുളിക വാങ്ങി കഴിച്ചു.
" ഇപ്പോൾ ഇത് കഴിച്ചാൽ മതി. വേദന കുറഞ്ഞോളും. എന്നിട്ട് കിടന്നു കുറച്ചു സമയം ഉറങ്ങിക്കോ.. അപ്പോഴേക്കും ഞാൻ വരാം."
" ഞാൻ കാരണം ശ്യാമയക്ക് നല്ല ബുദ്ധിമുട്ടായി അല്ലേ?"
" അത് സാരമില്ല. ഇതൊക്കെ ഒരു മാനുഷിക പരിഗണന അല്ലേ.. അത്ര കരുതിയാൽ മതി."
അതും പറഞ്ഞു. ശ്യാമ പുറത്തേക്ക് പോയി. കുറേ സമയം കഴിഞ്ഞു ശ്യാമ വീണ്ടും വന്നു. വരുമ്പോൾ സുധിക്ക് നടക്കാൻ ഒരു വാക്കിങ് സ്റ്റിക്ക് , സുധിയുടെ ഹെൽമെറ്റ്, ഒരു ചെറിയ ഫോൺ, വിളിച്ചു സംസാരിക്കാൻ മാത്രം പറ്റുന്നത്. എല്ലാം ഉണ്ടായിരുന്നു.
"ഞാൻ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു. അത് കിട്ടിയില്ലേ.?" സുധി ചോദിച്ചു.
"ഞാൻ അപ്പോഴേ അതിന്റെ മറുപടി പറഞ്ഞിരുന്നല്ലോ..... പിന്നെ ഞാൻ ഒരു പെണ്ണല്ലേ.. ഞാൻ എങ്ങനെയാ അതൊക്കെ വാങ്ങുന്നത്.." ശ്യാമ പറഞ്ഞു.
"ആഹ്!! പോട്ടെ സാരമില്ല. കിട്ടിയാൽ നന്നായിരുന്നു. അത് കൊണ്ട് പറഞ്ഞതാ.."
"വേണം എന്ന് നിർബന്ധം ആണോ..?"
"അങ്ങനെ ഒന്നും
💬 Comments
View all comments