0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

ഇല്ല.. അത് പ്രശ്നം ഇല്ല. ഒന്ന് ഉറങ്ങി കിട്ടിയാൽ മതി. പിന്നെ പ്രശ്നം ഇല്ല."

"ഞാൻ നാളെ വാങ്ങാൻ പറ്റുമോ എന്ന് നോക്കാം."

"ഏയ്‌! അത് ഇനി വേണ്ട. ശ്യാമയ്ക്ക് അത് ബുദ്ധിമുട്ട് ആകും....ശ്യാമയ്ക്ക് പാടാൻ അറിയാമോ..?"

"എനിക്കോ..? ഇല്ല അറിയില്ല. എന്തേ അങ്ങനെ ചോദിച്ചത്.?"

" എനിക്ക് ഉറങ്ങാൻ പാട്ട് കേൾക്കണം.. അതൊരു സുഖം ആണ്. അതിരിക്കട്ടെ എന്റെ ഹെൽമെറ്റ്‌ എവിടുന്ന് കിട്ടി. ? "

"പോലീസ് സ്റ്റേഷനിൽ നിന്ന്. അവിടെ എഴുതി കൊടുക്കേണ്ടി വന്നു. അങ്ങനെയാ കിട്ടിയത്. ബൈക്കും അവിടെ ഉണ്ട്. "

" മ്.. ശരി. ഇനി അതെപ്പോൾ കിട്ടും.."

"അത് അറിയില്ല. ഒന്നും പറഞ്ഞില്ല. പിന്നെ ഇപ്പോൾ ഏതായാലും ബൈക്ക് ഒടിക്കാൻ കഴിയില്ലല്ലോ? .... ആ വാക്കിങ് സ്റ്റിക്ക് പിടിച്ചു നടക്കാൻ പറ്റുമോ എന്ന് നോക്കിയേ. പറ്റിയാൽ അങ്ങനെയെങ്കിലും നടക്കാലോ.. "

ശ്യാമ സുധിയെ പിടിച്ചു എഴുനേൽപ്പിച്ചു. സുധി ഇടത് കൈകൊണ്ടു ആ സ്റ്റിക്ക് പിടിച്ചു നടക്കാൻ ശ്രമിച്ചു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും നടന്നു നോക്കി. അതിന് ശേഷം പറഞ്ഞു.

"ഇത് ഒരു ആശ്വാസം ആയി. ഇത് പിടിച്ചു ഈ അകത്തു കൂടെ ചെറുതായി ഇനി നടക്കാലോ.. ശ്യാമയ്ക്ക് ആ ഒരു പണി കുറഞ്ഞു അല്ലേ.?"

"ഏയ്‌ !! അതുകൊണ്ടല്ല.. ചെറുതായെങ്കിലും നടക്കാൻ സാധിച്ചാൽ നല്ലതല്ലേ എന്നെ കരുതിയുള്ളൂ. ശരി ഞാൻ പോയി ഭക്ഷണം കൊണ്ട് വരാം അതും കഴിച്ചു ഉറങ്ങിക്കോ.."

"ശ്യാമയ്ക്ക് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു കാര്യം കൂടെ ചെയ്തു തരാമോ.?"

"എന്താ.. എന്ത് കാര്യം ആണ്...?"

"അത്...... കുറച്ചു വെള്ളം

💬 Comments

View all comments