Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]
മുക്കി എന്റെ ദേഹത്ത് തുടച്ചു തരാമോ.. ഒന്ന് കുളിക്കാത്തത് കൊണ്ട് എന്തോ പോലെ.. "
"അത് ഞാൻ എങ്ങനെയാ.. ഇപ്പോൾ.. അതും.." ശ്യാമ പറയാൻ കഴിയാതെ തത്തി കളിച്ചു.
"ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. ശ്യാമ ഒരു നേഴ്സ് ആണെന്നും.. ഞാൻ രോഗി ആണെന്നും. കരുതിയാൽ മതി . അങ്ങനെ ചിന്തിച്ചാൽ......"
" ശരി ഞാൻ നോക്കാം. ഇപ്പോൾ എന്തായാലും ഭക്ഷണം കൊണ്ടുവരാം. എന്നിട്ട് ചെയ്തു തന്നാൽ പോരെ?."
" അതി അതുമതി. അതുതന്നെ ധാരാളം.."
ശ്യാമ വീണ്ടും താഴേക്ക് പോയി. കുറച്ചു കഴിഞ്ഞു ചോറും കറികളുമായി വന്നു. വന്ന ഉടനെ സുധി ചോദിച്ചു.
"ശ്യാമേ ഇവിടുന്നാണോ അതോ ബാത്‌റൂമിൽ ആണോ ?"
"എന്തിന്..? നനഞ്ഞ തുണികൊണ്ട് ഒന്ന് തുടച്ചാൽ പോരെ..? "
"അത് മതി. ഈ അവസ്ഥയിൽ കുളിക്കാൻ പറ്റില്ലല്ലോ.?"
"അത് ബുദ്ധിമുട്ട് ആകും.. ശരി അവിടെ ഇരുന്നാൽ മതി. ഞാൻ തൂണി വെള്ളത്തിൽ മുക്കി തുടച്ചു തരാം. "
ശ്യാമ ബാത്റൂമിൽ പോയി ഒരു കപ്പിൽ വെള്ളവും എടുത്ത് അകത്തേക്ക്. തോർത്ത് എടുത്ത് ആ വെള്ളത്തിൽ മുക്കി സുധിയുടെ പുറത്ത് തുടച്ചു കൊടുത്തു. സുധിയുടെ പുറത്ത് അവിടെയായി ചെറിയ മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു.
സുധി ശ്യാമയുടെ പ്രവർത്തിയിൽ ലയിച്ചു അങ്ങനെ ഇരുന്നു. ശ്യാമ സുധിയുടെ വലതുകാലും ഇടതു കൈയും വെള്ളം മുക്കി തുടച്ചു കൊടുത്തു. സുധി ശ്യാമയെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ സാമീപ്യം സുധിയെ മറ്റൊരു ലോകത്ത് എത്തിച്ചതുപോലെ തോന്നി. സുധി പറഞ്ഞു.
" എനിക്കറിയാം ഇതൊക്കെ ശ്യാമയ്ക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന്. "
എന്നാൽ
💬 Comments
View all comments