0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

ശ്യാമ ഒന്നും മിണ്ടിയില്ല. ശ്യാമ ഒന്നും പറയാതെ പുറത്തേക്ക് പോയി. സുധി അവിടെ ഇരുന്ന് ഭക്ഷണം കഴിച്ച ശേഷം ശ്യാമ അവിടെ വെച്ച പാത്രത്തിലെ വെള്ളത്തിൽ കൈ കഴുകി.

പിന്നെ വാക്കിംഗ് സ്റ്റിക്കും കുത്തി നടന്ന് ബാത്റൂമിലേക്ക് പോയി. അവിടെ നിന്നും മുഖം കഴുകിയശേഷം തിരിച്ച് റൂമിലേക്ക് വന്നു.

തന്റെ ഹെൽമെറ്റ് എടുത്തു നോക്കി. അതിൽ രഹസ്യമായി പിടിപ്പിച്ചിരുന്ന ക്യാമറ അഴിച്ചെടുത്തു. ബാഗിൽ സൂക്ഷിച്ച് വച്ചു. പിന്നെ അവിടെ കയറി കിടന്നു.

താഴെ എത്തിയശേഷം ശ്യാമ അമ്മയ്ക്ക് ഭക്ഷണം കൊടുത്തു നേരെ ബാത്റൂമിലേക്ക് പോയി. അവിടെ പൈപ്പ് തുറന്നു വച്ച് പൊട്ടിക്കരഞ്ഞു. വെറും അന്യനായ ഒരാൾക്ക് ഇങ്ങനെയൊക്കെ ചെയ്തു കൊടുക്കേണ്ടി വന്നതിൽ ശ്യാമയ്ക്ക് വല്ലാത്ത വിഷമം തോന്നി. അതിനുശേഷം കുളിച്ചു വേഷം മാറി അമ്മയുടെ അടുത്തേക്ക് പോയി.

" മോളുടെ ഏത് കൂട്ടുകാരിയുടെ ഏട്ടൻ ആണ് അത്..? " അമ്മ ചോദിച്ചു.

" അമ്മ എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ..? "

" ഏയ് ഒന്നുമില്ല. വെറുതെ ചോദിച്ചെന്നേയുള്ളു. "

"അത് എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു കൂട്ടുകാരിയാ. അവളുടെ ഏട്ടന അത്?"

" ആണോ..? പക്ഷെ എവിടെയോ കണ്ട മുഖ പരിചയം തോന്നുന്നു. "

" അമ്മ എങ്ങനെ കാണാനാ.. എത്രയോ വർഷമായി ഈ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ട്. ആകെ പോകുന്നത് ഹോസ്പിറ്റലിൽ ആണ്. പിന്നെങ്ങനെ പരിചയമുണ്ടാകാനാ. ചിലപ്പോൾ ഹോസ്പിറ്റലിൽ നിന്നും കണ്ടിട്ടുണ്ടാകും. അല്ലാതെ എങ്ങനെ കാണാനാ."

" ചിലപ്പോൾ അങ്ങനെയുമായിരിക്കും. എന്നാലും ആ മുഖം.. എനിക്ക് നല്ല പരിചയം തോന്നുന്നുണ്ട്. അയാൾ

💬 Comments

View all comments