0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

എപ്പോഴാ ഇവിടുന്ന് പോകുക. "

" അത് അമ്മേ.. അയാൾ മുകളിലെ മുറി വാടകയ്ക്ക് തരുമോ എന്ന് ചോദിച്ചു. തരാം എന്ന് ഞാൻ പറഞ്ഞു പോയി. ഒരുപക്ഷേ സ്കൂളിലെ ജോലി എനിക്ക് നഷ്ടമാകും. അപ്പോൾ ഒരു വരുമാനവും ആകുമല്ലോ. അതാ ഞാൻ സമ്മതിച്ചത്. അമ്മയ്ക്ക് ഇഷ്ടമല്ലെന്നുണ്ടോ? "

" അതെന്താ സ്കൂളിലെ ജോലി പോകാൻ..? "

" അറിയില്ല. എനിക്ക് പകരം പുതിയ ആരെയോ എടുക്കുന്നുണ്ടെന്ന് സുന്ദരൻ സാർ പറഞ്ഞു.. "

" എന്നാൽ നിനക്ക് ആ മുതലാളിമാരെ കണ്ട് ഒന്നു പറഞ്ഞു നോക്കിക്കൂടെ.? "

" അത് വേണ്ടമ്മേ.. നമുക്ക് വേറെ ജോലി നോക്കാം.. പുതിയ ആൾ വരും വരെ ആ ജോലിക്ക് തന്നെ പോകാം. അപ്പോഴേക്കും വേറെ ജോലി നോക്കാം. "

" ഈ നാട്ടിൽ വേറെ എന്ത് ജോലി കിട്ടാൻ ആണ്.. മോളെ ? "

" അതൊക്കെ എന്തെങ്കിലും കിട്ടും.. അമ്മ മരുന്നു കഴിച്ച് കിടന്നു ഉറങ്ങിക്കോ... എനിക്ക് അടുക്കളയിൽ കുറച്ചു ജോലിയുണ്ട്. അത് വേഗം തീർത്തു ഞാൻ വരാം. "

അതും പറഞ്ഞു ശ്യാമ അടുക്കളയിലേക്ക് പോയി. ഭക്ഷണം കഴിച്ച് പാത്രങ്ങളെല്ലാം കഴുകി വെച്ച്. അമ്മയുടെ അടുത്തേക്ക് പോയി. അന്ന് അവൾ അമ്മയുടെ അടുത്ത് കിടന്നു.

ശ്യാമ പിറ്റേന്ന് രാവിലെ എഴുന്നേറ്റ്. ചായയും കടിയും ഉണ്ടാക്കി അതും എടുത്ത് മുകളിലേക്ക് പോയി.. സുധി അപ്പോഴേക്കും എഴുന്നേറ്റ് ഫ്രഷായി കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു.

" ഗുഡ് മോർണിംഗ് ശ്യാമേ.. ഇന്നലെ എന്നോട് ദേഷ്യം തോന്നിയല്ലേ..? ശ്യാമ എനിക്കൊരു വണ്ടി വിളിച്ചു തരാമോ

💬 Comments

View all comments