0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

ഞാൻ ഇവിടുന്നു പോയി കൊള്ളാം.. ഞാൻ ശ്യാമയ്ക്കൊരു ബുദ്ധിമുട്ടാക്കുന്നില്ല. "

" ഏയ്!! എനിക്കൊരു ബുദ്ധിമുട്ടുമില്ല. ആ സമയം ഞാൻ വേറെ എന്തൊക്കെയോ ചിന്തിച്ചു പോയി. അതാ ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് പോയത്."

" എന്താണ് ഇങ്ങനെ ചിന്തിക്കാൻ..? ഞാൻ തെറ്റായി എന്തെങ്കിലും..? "

" ഏയ് ഒന്നുമില്ല. ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ചിന്തിച്ചതാ. അപ്പോൾ എനിക്ക് സങ്കടം വന്നു. "

" ശ്യാമയുടെ വിവാഹം കഴിഞ്ഞതാണോ..? എന്നിട്ട് അതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.? എന്നിട്ട് ആൾ എവിടെ? "

" ആൾ ഇപ്പോഴില്ല. മൂന്ന് കൊല്ലം മുൻപ് പോയി."

" എവിടെ പോയി...? ശ്യാമയെ ഉപേക്ഷിച്ചു പോയതാണോ.?"

" എന്നെ മാത്രം ഉപേക്ഷിച്ചില്ല . ഞങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു. ഈ ലോകത്ത് നിന്നേ പോയി. പനി ആയിരുന്നു...?"

"ആണോ..? ഞാൻ അറിഞ്ഞില്ല.. സോറി." .

"ഏയ്‌! എന്തിനാ എന്നോട് സോറി പറയുന്നത്..?"

"എന്തായിരുന്നു.. ഭർത്താവിന്റെ പേര്..? "

ശ്യാമ കുറച്ചു സമയം മിണ്ടാതെ നിന്ന ശേഷം.. പറഞ്ഞു.

"സുധി'.....സുധീന്ദ്രൻ.."

സുധി ശ്യാമയെ നോക്കി.. വിശ്വാസം വരാത്ത പോലെ.

"അപ്പോൾ ആ അമ്മ..?"

"അത് എന്റെ അമ്മ തന്നെയാ."

"അപ്പോൾ ശ്യാമയുടെ അച്ഛൻ.? "

"അച്ഛൻ വർഷങ്ങൾക്ക് മുൻപേ പോയി. അതോടെ അമ്മയും തകർന്നു."

"അപ്പോൾ നിങ്ങളുടെയോ ഭർത്താവിന്റെയോ ബന്ധുക്കൾ..?"

"അങ്ങനെ പറയാൻ ആയി ആരും ഇല്ല. അച്ഛനും അമ്മയും സ്വന്തം നാട് ഉപേക്ഷിച്ചു ഇവിടെ വന്നതാ.. അമ്മ വലിയ ഏതോ തറവാട്ടിലെ ആണെന്ന് പറഞ്ഞ കേട്ടിട്ടുണ്ട്.. പിന്നെ അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരാണെന്നു ഒന്നും അറിയില്ല. സുധിയേട്ടൻ

💬 Comments

View all comments