Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]
കൊടുത്തിട്ടുണ്ടാകുക. തന്നെ പറ്റി പറഞ്ഞു കാണുമോ? ശ്യാമയുടെ മനസ്സിൽ പല ചിന്തകളും വന്നു.
അയാളുടെ ഡിസ്ചാർജ് ആയിട്ടുണ്ടാകുമോ..? പണം ഇല്ലന്നെല്ലേ അയാൾ പറഞ്ഞത്. താൻ കാരണം ഉണ്ടായ അപകടം അല്ലേ? അപ്പോൾ അയാളെ സഹായിക്കേണ്ടത് താൻ അല്ലേ. ശ്യാമ ഹോസ്പിറ്റലിൽ പോയി. സുധി അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു സുധി.
"എന്താണ് .. വലിയ ആലോചനയിൽ ആണല്ലോ? എന്ത് പറ്റി?" സുധിയെ കണ്ട ഉടനെ ശ്യാമ ചോദിച്ചു.
"ഏയ്! ഒന്നുമില്ല. ഇറങ്ങി ഓടാൻ പറ്റിയിരുന്നെങ്കിൽ . എന്ന് ആലോചിച്ചതാ. ഇതിപ്പോൾ ഒരാളുടെ സഹായം ഇല്ലാതെ ഇവിടുന്ന് നടക്കാൻ പോലും പറ്റില്ല എന്ന അവസ്ഥയിൽ ആയിപോയി..."
"എന്ത് പറ്റി..? ഇറങ്ങി ഓടാൻ മാത്രം എന്തുണ്ടായി..? ശ്യാമ ചോദിച്ചു.
"ഇത് കണ്ടില്ലേ... ബില്ല് കിട്ടി. ഇത് എങ്ങനെ അടക്കും ? കൈയിൽ ആകെ ഉള്ളത് ആ ബൈക്ക് മാത്രം ആയിരുന്നു. . ഇനി അത് ശരിയാക്കി ഇറക്കണമെങ്കിൽ പോലും ഒരുപാട് പണം വേണം. ബാക്കി ഉള്ളതെല്ലാം വിറ്റ് പെറുക്കി കൊടുത്തിട്ടാ ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ ജോലി ശരിയാക്കിയത്. ഒരു വി പി സ്കൂളിൽ . അതിൽ ജോയിൻ ചെയ്യാൻ പോയപ്പോൾ ആണ് ആ പെണ്ണുംബിള്ള കാരണം ഇങ്ങനെ ആയത്."
"വി പി സ്കൂളോ? അങ്ങനെ ഒരു സ്കൂൾ ഉണ്ടോ?"
"ആ വലിയ പറമ്പ് എന്നാ മുഴുവൻ പേര്. അവിടെ ക്ലർക്ക് പോസ്റ്റ്. എന്റെ ഒരു സുഹൃത്ത് വഴി ശരിയാക്കിയതാ. വലിയൊരു തുകയാണ് അവർക്ക് കൊടുക്കേണ്ടി വന്നത്. ഈ അവസ്ഥയിൽ എങ്ങനെ ഞാൻ ജോലിക്ക് പോകും. മൂന്ന്
💬 Comments
View all comments