Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]
മാസം പൂർണ്ണ റസ്റ്റ് വേണം എന്നാ ഡോക്ടർ പറഞ്ഞത്. ഇപ്പോൾ താമസിക്കാൻ ഉള്ള കിടപ്പാടവും പോയി. ജോലിയും പോകും പെരുവഴിയിലും ആകും ."
സുധി പറയുന്നത് കേട്ട് ശ്യാമയുടെ തല കറങ്ങി. ബോധം പോയി വീണില്ല എന്നേ ഉള്ളൂ.. അപ്പോൾ തനിക്കു പകരം വരേണ്ടിയിരുന്ന ആൾ ആണ് ഇവിടെ ഇങ്ങനെ കിടക്കുന്നത്. ശ്യാമ ചോദിച്ചു.
"ഇനി എന്താ പരിപാടി. എന്ത് ചെയ്യാൻ ആണ് പോകുന്നത്.?"
"എന്ത് ചെയ്യാൻ. കരൾ മുറിച്ചു വിറ്റിട്ടായാലും ഇവിടെ നിന്നും ഇറങ്ങണം. എന്നിട്ട് എന്റെ ബൈക്ക് ശരിയാക്കണം. പിന്നെ എങ്ങനെ എങ്കിലും സ്കൂളിൽ പോയി ജോയിൻ ചെയ്യണം. അതിനെല്ലാം അപ്പുറം ആ പെണ്ണിനെ കണ്ട് പിടിക്കണം. എന്നിട്ട് ഇതിനെല്ലാം അവളെ കൊണ്ട് കണക്ക് പറയിക്കണം."
ശ്യാമ വീണ്ടും ഞെട്ടി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു.
"അതിന് ആ പെണ്ണിനെ സുധി കണ്ടിട്ടുണ്ടോ? അവളെ സുധി എങ്ങനെ തിരിച്ചറിയും. "
"അത് നിസ്സാരം ആണ്. അതിനുള്ള വഴി എനിക്കറിയാം . അതവിടെ നിൽക്കട്ടെ. ചിലപ്പോൾ അവൾ തന്നെ ആയിരിക്കും. ഇവിടെ വന്നു ഒപ്പ് ഇട്ടു കൊടുത്തത്. അവളുടെ അഡ്ഡ്രസ്സും ഫോൺ നമ്പറും ഇവിടുന്ന് കിട്ടും. അത് വെച്ച് ഞാൻ അവളെ കണ്ടെത്തും. അല്ലാതെയും വഴിയുണ്ട്. "
" ശരി.... തല്ക്കാലം കരൾ ഒന്നും മുറിച്ചു വിൽക്കേണ്ട. എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. ആ ബില്ല് ഇങ്ങ് താ.. ."
"ഏയ്.. അതൊന്നും വേണ്ട. എനിക്ക് വേണ്ടി ഇവിടെ ഒപ്പ് ഇട്ടുകൊടുത്ത ഞാൻ അറിയാത്ത ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഭാര്യ വരും ഈ
💬 Comments
View all comments