Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]
ബില്ല് അടക്കാൻ. ഇപ്പോൾ എനിക്ക് ആവശ്യം താമസിക്കാൻ ഒരു സ്ഥലം ആണ്. ശ്യാമയ്ക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ? എനിക്ക് ഒരു വീട് വാടകയ്ക്ക് ശരിയാക്കി തരാമോ. ഇവിടെ ഇപ്പോൾ എനിക്ക് വേറെ ആരേയും അറിയില്ല."
."
ഓരോന്നും എന്റെ തലയിൽ ആണല്ലോ വന്നു വീഴുന്നത്. ഇയാളോട് ഇപ്പോൾ എങ്ങനെ പറയും. ഞാൻ തന്നെയാണ് ഒപ്പ് ഇട്ടു കൊടുത്തതെന്ന്. പിന്നെ വീട് അതും കൂടെ എന്റെ ജോലിയും. എല്ലാം കൂടെ ഇനി എന്ത് ചെയ്യും. തല്ക്കാലം വീട്ടിലേക്ക് കൂട്ടാം. അവിടെ മുകളിലുള്ള മുറിയിൽ താമസിപ്പിക്കാം. വാടക തരാം എന്നല്ലേ പറഞ്ഞത്. ആ വാടകയ്യെങ്കിലും കിട്ടിയാൽ വീട്ടിലെ കാര്യങ്ങൾ നടക്കും. ഏതായാലും ഇയാൾ എന്റെ ജോലി കൊണ്ട് പോകും.
എന്നാൽ മൂന്നു മാസത്തെ വിശ്രമം പറഞ്ഞതിനാൽ അതുവരെ എങ്കിലും തനിക്ക് ആ ജോലി കിട്ടും. അതുവരെ എന്റെ വീട്ടിൽ വിശ്രമിക്കാൻ പറയാം. അല്ലാതെ ഇപ്പോൾ ഒഴിവാക്കിയാൽ ഉറപ്പായും ഇയാൾ തന്റെ ജോലിയിൽ കയറുകയും തന്നെ കണ്ടു പിടിക്കുകയും ചെയ്യും. അതോടെ തന്റെ കാര്യം പോക്കാ. . ഇതാകുമ്പോൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാവകാശം കിട്ടും. സൗകര്യവും. ഇയാൾ നല്ല മനസ്സോടെ ജോലി വേണ്ടെന്ന് വെച്ചാൽ ഇനിയും തനിക്കു ആ ജോലി കിട്ടും. അത് മാത്രമല്ല ഒരുപക്ഷെ പോലീസ് അന്വേഷിച്ചു വന്നാൽ തല്ക്കാലം പേടിക്കാതെ കഴിയാം. ശ്യാമ അങ്ങനെ പലതും ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ.
" എന്താണ് വലിയ ആലോചനയിൽ ആണല്ലോ..? ഇത് ശ്യാമ നേരത്തെ എന്നോട് ചോദിച്ച ചോദ്യം ആണ്. ഇപ്പോൾ അത് ഞാൻ തിരിച്ചു ചോദിക്കുന്നു. എന്താണ് വലിയ
💬 Comments
View all comments