0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

ആലോചനയിൽ ആണല്ലോ? "

"അത് ഞാൻ വാടക വീടിനെ കുറച്ചു ആലോചിച്ചതാ... ഒരു വീടുണ്ട്.. വാടക കൃത്യമായി തരാമെങ്കിൽ ശരിയാക്കി തരാം."

"വാടക കൃത്യമായിതന്നെ തരാം. പക്ഷെ അതിനു ഒരു മാസത്തെ സമയം തരണം. "

"അതെന്തിനാ ഒരു മാസത്തെ സമയം.?"

"അത് ജോലിക്ക് കയറി കഴിഞ്ഞാൽ ഒരുമാസം വേണ്ടേ ശമ്പളം കിട്ടാൻ? അതിനാണ്. അതിന് മുൻപ് എന്തെങ്കിലും വഴിയുണ്ടെങ്കിൽ നോക്കാം."

"ഈ അവസ്ഥയിൽ ജോലിക്ക് പോകാൻ പറ്റുമോ..?"

"ജോലിക്ക് പോകുന്നത് പോയിട്ട് .. നേരാം വണ്ണം ഭക്ഷണം കഴിക്കാൻ കൂടെ പറ്റില്ല. കണ്ടില്ലേ എന്റെ കൈ.? അല്ല!!! എവിടെയാ വീട്.. ഇവിടെ അടുത്താണോ?"

"അല്ല. ഇവിടുന്ന് കുറച്ചു പോകണം "

"ആരുടെ വീടാണ്...? വലിയ വാടക ആകുമോ?"

"വാടക ഒക്കെ നോക്കിയിട്ട് പറയാം. എന്തായാലും കൂടുതൽ ഒന്നും വാങ്ങില്ല. അതോർത്ത് പേടിക്കേണ്ട."

"ശ്യാമയുടെ വീടിന്റെ അടുത്താണോ? എങ്കിൽ ശ്യാമയെ എന്നും കാണുകയും കുറച്ചു സമയം ഇതുപോലെ സംസാരിക്കുകയും ചെയ്യാമല്ലോ. അത് ഇപ്പോൾ ഒരു ആശ്വാസമാണ് "

ശ്യാമയ്ക്ക് അത് കേട്ടപ്പോൾ എന്തോപോലെ തോന്നിയെങ്കിലും അതൊന്നും പുറത്തു കാണിച്ചില്ല.

"വീട് . എന്റെ വീട് തന്നെയാണ്. എന്റെ വീടിന്റെ മുകളിൽ ഒരു റൂം ഉണ്ട് .. കുളുമുറിയും കക്കൂസും എല്ലാം മുകളിൽ തന്നെയുണ്ട്. ഞാൻ അമ്മയോട് കൂടെ ഒന്ന് സംസാരിച്ചു നോക്കട്ടെ..?"

"എന്നാൽ പിന്നെ അതു മതി. വേറെ ഒന്നും നോക്കാൻ ഇല്ല. പക്ഷെ ഈ കാലും കൊണ്ട് മുകളിൽ കയറുന്ന കാര്യം ആണ് കഷ്ട്ടം . എന്നാലും സാരമില്ല. ഇതാകുമ്പോൾ ഭക്ഷണകാര്യവും ശ്യാമയോട് തന്നെ പറയാമല്ലോ.

💬 Comments

View all comments