0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

അതിന് വേറെ പണവും തരാം. അല്ലാതെ ഈ അവസ്ഥയിൽ ഉണ്ടാക്കി കഴിക്കാൻ ഒന്നും പറ്റില്ലല്ലോ..? ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് താഴെ വേറെ മുറികൾ ഒന്നും ഇല്ലേ..?. താഴെ മുറിയുണ്ടെങ്കിൽ മുകളിലേക്ക് കയറേണ്ട കാര്യം ഇല്ലല്ലോ?"

"താഴെ മുറിയുണ്ട്. പക്ഷെ ബാത്‌റൂമിൽ പോകണമെങ്കിൽ മുകളിൽ തന്നെ പോകേണ്ടി വരും. അല്ലെങ്കിൽ പുറത്ത് പോകേണ്ടി വരും. "

" അതെന്താ അങ്ങനെ .. താഴെ ബാത്റൂം ഒന്നുമില്ലേ.? "

" താഴെ ബാത്റൂം ഉണ്ട്. പക്ഷേ അത് അകത്താണ്. . അകത്തുള്ള മുറിയിൽ ഞാനും അമ്മയും കിടക്കുന്നുണ്ട്. പിന്നെയുള്ള ഒരു മുറി അത് പുറത്താണ്. ഓഫീസ് മുറിപോലെ ഉള്ളത്. അതിൽ ബാത്റൂം ഇല്ല. "

"എന്നാ വേണ്ട മുകളിലുള്ള മുറി തന്നെ മതി. "

"ശരി ഏതായാലും ബില്ല് താ. തല്ക്കാലം ഞാൻ തന്നെ അത് അടക്കാം. പണം പിന്നീട് തിരിച്ചു തന്നാൽ മതി."

"ഞാൻ കാരണം ശ്യാമയ്ക്ക് ഒരുപാട് ബുദ്ധിമുട്ട് ആയല്ലേ?" സുധി ബില്ല് ശ്യാമയ്ക്ക് കൊടുത്തുകൊണ്ട് ചോദിച്ചു..

"ഏയ്‌! അത് സാരമില്ല. ഏതായാലും ഞാൻ ബില്ല് അടച്ചിട്ടു വരാം. അത് കഴിഞ്ഞു ഒരു ഓട്ടോ വിളിച്ചിട്ട് വീട്ടിലേക്കു പോകാം. അമ്മ സമ്മതിച്ചാൽ അവിടെ കഴിയാം.. അല്ലെങ്കിൽ.......?"

"അമ്മയെ കൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിക്ക്. വേണമെങ്കിൽ ഞാൻ കാല് പിടിക്കാം.."

"അയ്യോ! എന്റെ കാലൊന്നും പിടിക്കേണ്ട."

"അയ്യേ!! ശ്യാമയുടെ അല്ല. ശ്യാമയുടെ അമ്മയുടെ."

ശ്യാമ അറിയാതെ ചിരിച്ചു പോയി. ശ്യാമ പുറത്തേക്ക് പോയി . പോകുന്നതിനിടയിൽ ബില്ല് നോക്കി.

" നാൽപതിനായിരം രൂപയോ..?

എന്റെ ദേവി. "

💬 Comments

View all comments