0%

Chapter Title : ശ്യാമയും സുധിയും 2 [ഏകൻ]

Author : VaSco Read All Parts 2.7K

ശ്യാമ അറിയാതെ പറഞ്ഞു പോയി. നാലായിരം തികച്ചു എടുക്കാൻ ഇല്ലാത്ത താൻ എങ്ങനെ ഇത് അടക്കും. താൻ ചെയ്യുന്നത് എല്ലാം മണ്ടത്തരം ആയി പോകുന്നല്ലോ? ഇതിപ്പോ എങ്ങനെ അടക്കും. ഇനി അടയ്ക്കാതിരിക്കാനും പറ്റില്ലല്ലോ ? കൂടാതെ റൂമും ഭക്ഷണവും.. അമ്മയോട് എന്ത് പറയും. ആലോചിച്ചിട്ട് ശ്യാമയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

ശ്യാമ അവിടെ കണ്ട കസേരയിൽ ഇരുന്നു. കൈ കൂട്ടി തിരുമ്മി.. അപ്പോഴാണ് വിരലിൽ കിടക്കുന്ന മോതിരം തടഞ്ഞത്. സ്വർണമായി അവശേഷിക്കുന്നത് ഇനി അത് മാത്രമാണ്. പിന്നെ ഒരു താലിയും. ഒരു റോൾഡ് ഗോൾഡ് മാലയിൽ അത് കോർത്തു ഇട്ടതാണ് ഇപ്പോൾ കഴുത്തിൽ കിടക്കുന്നത്.

അത് ഒരിക്കലും താൻ കളയില്ല. തന്റെ എല്ലാം എല്ലാം ആയ സുധിയേട്ടൻ തന്റെ കഴുത്തിൽ കെട്ടിതന്നതാണ്. ഇപ്പോൾ മൂന്നു വർഷം ആകാറായി അദ്ദേഹം തന്നെ വിട്ട് പോയിട്ട്. ഒരു ചെറിയ പനിയിൽ തുടങ്ങിയതാ.. ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേട്ടില്ല. ആ പനിയും കൊണ്ട് നടന്നു. ഒടുക്കം അത് ഹൃദയത്തേയും തലച്ചോറിനെയും ബാധിച്ചു.

ചികിത്സ നടത്താൻ പണം തികയാതെ വന്നപ്പോൾ പലതും എന്ന പോലെ മാലയും വിൽക്കേണ്ടി വന്നു. അതിനിടയിൽ അമ്മയ്ക്കും സുഖമില്ലാതെ ആയപ്പോൾ ഇപ്പോൾ താമസിക്കുന്ന വീട് പോലും പണയത്തിൽ ആയി.

സാരമില്ല തല്ക്കാലം മോതിരം പണയം വെക്കാം. സുധിയേട്ടൻ സമ്മതിക്കാഞ്ഞിട്ടാണ് ഒരിക്കൽ അത് വിൽക്കാൻ ഞാൻ ഒരുങ്ങിയതാ. പാവം എന്റെ സുധിയേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ തനിക്കു ഇങ്ങനെ ഒന്നും കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു. ഇതാ ഇപ്പോൾ ഇതിന് മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരു സുധി കാരണം

💬 Comments

View all comments