0%

Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]

Author : VaSco Read All Parts 3.5K

പറഞ്ഞാൽ എങ്ങനെയാ ഇപ്പോൾ കാണിച്ചു തരാം. ശ്യാമ കണ്ട് നോക്ക് എന്നിട്ട് അവളെ അറിയുമോ എന്ന് പറഞ്ഞേ."

അങ്ങനെ പറഞ്ഞ ശേഷം സുധി നേരത്തെ കൊണ്ട് വെച്ച ബേഗിൽ നിന്ന് ചെറിയ ഒരു ഐ പോഡ് എടുത്തു. അത് ഓൺ ചെയ്തു. അതിൽ നിന്നും ഒരു വീഡിയോ പ്ലേ ചെയ്തു ശ്യാമയെ കാണിച്ചു.

ശ്യാമ ആ വീഡിയോയിൽ നോക്കി. പിന്നെ സുധിയുടെ മുഖത്തും.

ആ വീഡിയോയിൽ ശ്യാമ പെട്ടന്ന് ഓടി റോഡിൽ കയറുന്നതും, ഒരു കുട പിടിച്ചു റോഡിൽ തടസ്സം നിൽക്കുന്നതും , കുട ഇരു വശവും മാറി മാറി പിടിച്ചു നിൽക്കുമ്പോഴേക്കും എന്തോ കടന്നു പോകുന്നതും. അങ്ങനെ അപകടം നടക്കുന്നതും എല്ലാം വ്യക്തമായി കാണാം. പ്രത്യേകിച്ച് ശ്യാമയെ അതിൽ നന്നായി കാണാം.

ശ്യാമ ആ വീഡിയോ കണ്ട് ഞെട്ടി പിന്നെ പൊട്ടി കരഞ്ഞു..

"ശ്യാമേ.. ഇങ്ങനെ കരയാതെ. ശ്യാമയ്ക്ക് ആളെ മനസ്സിൽ ആയില്ലെങ്കിൽ പറയേണ്ട . അതിന് ഇങ്ങനെ കരയണോ..?"

സുധി പറയുന്നത് കേട്ട് ശ്യാമ സുധിയെ നോക്കി.

ആ സമയം സുധി ശ്യാമയുടെ ഒരു ഫോട്ടോ തന്റെ ഫോണിൽ എടുത്തു.

ശ്യാമ വീണ്ടും ഞെട്ടി.

സുധി ആ ഫോട്ടോ ശ്യാമയെ കാണിച്ചു. എന്നിട്ട് പറഞ്ഞു. ഇതാണ് ആ പെണ്ണ്. എന്നിട്ടും മനസ്സിലായില്ലെങ്കിൽ ആ സുന്ദരമായ മുഖം കഴുകി കണ്ണാടിയിൽ പോയി നോക്ക് അപ്പോൾ അറിയാൻ പറ്റും.

അത് കേട്ട് ശ്യാമ വീണ്ടും കരഞ്ഞു.

"സാർ... ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല.. എനിക്ക് അങ്ങനെ പറ്റിപ്പോയതാ.. സാർ എന്നോട് ക്ഷമിക്കണം. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം.. പക്ഷെ

💬 Comments

View all comments