Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
പതുക്കെ വിളിച്ചു.
"ശ്യാമേ ഇത് ശരിയാവില്ല. ഇത് ശരിയായില്ലെങ്കിൽ ഇനിയുള്ളത് എങ്ങനെ ശരിയാകും. "
"ഞാൻ വിളിച്ചോളാം അപ്പുഏട്ടാ." ശ്യാമ കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞു.
സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു.
"ഇനി പഴയ എന്തെങ്കിലും കാര്യം ആലോചിച്ചെന്നു പറഞ്ഞു കരഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾ ആലോചിച്ചു കരയേണ്ടി വരും."
"ഇല്ല ഞാൻ കരയില്ല. ഞാൻ പോയിക്കോട്ടെ...? എനിക്ക് സ്കൂളിൽ പോകണം.. "
"അവിടെ എന്റെ മുന്നിൽ ഈ കട്ടിലിൽ തന്നെ ഇരിക്കെടോ.. ഞാൻ ശരിക്കും ഒന്ന് ശ്യാമയെ കാണട്ടെ. എന്നിട്ട് ഇനിയും നമുക്ക് സംസാരിക്കാൻ ഉണ്ടല്ലോ..?"
"അപ്പു ഏട്ടാ.. അത് ഞാൻ സ്കൂളിൽ പോയി വന്നിട്ട് സംസാരിച്ചാൽ പോരെ. ഇല്ലെങ്കിൽ അയാൾ ഓരോന്ന് പറയും.."
"ആര്? എന്ത് പറയും..?"
ശ്യാമ ഒന്നും മിണ്ടാതെ മുഖം കുനിച്ച് ഇരുന്നു.
"പറ. ശ്യാമേ ആര് എന്ത് പറയും.."
"ഒന്നും ഇല്ല. അപ്പു ഏട്ടാ. ഞാൻ ഇവിടെ ഇരുന്നോളാം. അപ്പു ഏട്ടന് ഇനി എന്താ സംസാരിക്കാൻ ഉള്ളത് എന്ന് വെച്ചാൽ നമുക്ക് സംസാരിക്കാം." ശ്യാമ അവിടെ കട്ടിലിൽ ഇരുന്നിട്ട് പറഞ്ഞു.
"എന്റെ ശ്യാമേ.. നി ആദ്യം പറഞ്ഞു വന്ന കാര്യം പറ. എന്നിട്ട് ഈ മുറിയിൽ നിന്ന് പുറത്ത് പോയാൽ മതി."
സുധിയുടെ ശബ്ദം ഗൗരവം നിറഞ്ഞതായിരുന്നു. ശ്യാമ സുധിയെ നോക്കി. എന്നിട്ട് പറഞ്ഞു.
" അപ്പുഏട്ടാ അയാൾ പറയും ആ മേനേജർ സുന്ദരൻ സാർ..."
"സുന്ദരൻ സാറോ...? സുന്ദരൻ സാർ എന്ത് പറയും..."
"അത് അത്.. ഞാൻ ഞാൻ.. അപ്പു ഏട്ടന്റെ കൂടെ തഞ്ചത്തിന് നിന്നിട്ടാണ് വരുന്നതെന്ന്. അയാൾ
💬 Comments
View all comments