Chapter Title : ശ്യാമയും സുധിയും 3 [ഏകൻ]
ഒരു വൃത്തികെട്ടവൻ ആണ്.."
"തഞ്ചത്തിന് നിന്നിട്ട് എന്ന് പറഞ്ഞാൽ... എന്റെ കൂടെ കിടന്നിട്ട് ആണ് വരുന്നതെന്നോ..?"
ശ്യാമ കണ്ണുനിറച്ചു കൊണ്ട് മൂളി.
"മ്."
സുധി ചിരിച്ചു. എന്നിട്ട് പറഞ്ഞു..
" അയാൾ അങ്ങനെ പറഞ്ഞാൽ. അതേ ഞാൻ അങ്ങനെ തഞ്ചത്തിന് നിന്നിട്ടാണ് വരുന്നത് എന്നും ഇനിയും അങ്ങനെ നിൽക്കും എന്ന് പറഞ്ഞേക്ക്."
ശ്യാമ കരഞ്ഞു.
"എനിക്ക് അങ്ങനെ പറയാൻ ഒന്നും കഴിയില്ല സാർ. അങ്ങനെ നിൽക്കാനും."
"അങ്ങനെ നിൽക്കാൻ കഴിയുമോ എന്നത് പിന്നത്തെ കാര്യം.. ഇപ്പോൾ അയാൾ എന്തെങ്കിലും പറഞ്ഞാൽ കൃത്യമായി പറയണം. അതേ ഞാൻ സുധിയുടെ കൂടെ കിടന്നിട്ടാണ് വരുന്നത് എന്ന്. അതിന് സാറിന് എന്താ?... "
ശ്യാമ കരഞ്ഞു. എന്നിട്ട് പറഞ്ഞു.
"അങ്ങനെ പറഞ്ഞാൽ ഞാൻ ഒരു മോശപ്പെട്ട പെണ്ണ് ആകില്ലേ..? അയാൾ അത് എല്ലാവരോടും പറയില്ലേ.? "
"അങ്ങനെ പറഞ്ഞു എന്ന് കരുതി . ശ്യാമ ഒരു മോശപ്പെട്ട പെണ്ണ് ആകുമോ..?" സുധി ചോദിച്ചു.
ശ്യാമ ഒന്നും മിണ്ടിയില്ല. സുധി വീണ്ടും ചോദിച്ചു.
"അയാൾ എന്തിനാ ശ്യാമയെ പറ്റി അങ്ങനെ പറയുന്നത്...?"
ശ്യാമ മുഖം കുനിച്ചു തന്നെ പറഞ്ഞു.
"അയാൾക്ക് എന്നെ വിവാഹം കഴിക്കണം പോലും.. ഞാൻ അതിന് സമ്മതിച്ചാൽ എന്റെ എല്ലാ പ്രശ്നവും പരിഹരിച്ചു തരാം എന്നാ അയാൾ പറയുന്നത്. "
"എന്നിട്ട്. ശ്യാമയ്ക്ക് അയാളെ വിവാഹം കഴിക്കണം എന്നുണ്ടോ..?"
"അപ്പു ഏട്ടാ..." ശ്യാമ കുറച്ചു ഉച്ചത്തിൽ വിളിച്ചു.
"ഏയ്! ഞാൻ ചോദിച്ചെന്നെ ഉള്ളൂ. " സുധി പറഞ്ഞു. ശ്യാമ ഒന്ന് തണുത്തു എന്നിട്ട് പറഞ്ഞു.
"ഇല്ല അപ്പു ഏട്ടാ.. എനിക്ക്
💬 Comments
View all comments