Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
ഈ സമയവും എവിടെ വേണമെങ്കിലും പോകാലോ.."
"ഇങ്ങനെ കൂടുതൽ യാത്ര ചെയ്താൽ കാൽ വേദനിക്കില്ലേ..? പരിക്ക് മാറാൻ സമയം എടുക്കില്ലേ..?"
"എന്നെയും കൊണ്ട് യാത്ര ചെയ്യാൻ ശ്യാമയ്ക്ക് ബുദ്ധിമുട്ട് ഉണ്ട് അല്ലേ..?"
"അയ്യോ!! ഞാൻ അതുകൊണ്ട് പറഞ്ഞത് അല്ല. അപ്പു ഏട്ടന് വേദന ആകും എന്നത് കൊണ്ട് പറഞ്ഞതാ.."
"ശരി. ഇന്ന് കഴിഞ്ഞാൽ പിന്നെ നമുക്ക് ഹോസ്പിറ്റലിൽ മാത്രം പോകാം "
സുധി ശ്യാമയുടെ വയറിൽ പതിയെ തഴുകികൊണ്ട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. സുധി തന്റെ മുഖം ശ്യാമയുടെ തോളിൽ പതിയെ അമർത്തി.
"ശ്യാമ ഏത് എണ്ണയാ മുടിയിൽ തേക്കുന്നത്.. മുടിയും നല്ല മണം. ഇനി അതും ശ്യാമയുടെ തലയിലെ വിയർപ്പ് മണക്കുന്നതാണോ..?"
ശ്യാമ ചിരിച്ചു. എന്നിട്ട് പറഞ്ഞു
"അല്ല. അത് കാച്ചിയ വെളിച്ചെണ്ണയാ.."
"ആണോ? എന്തായാലും നല്ല മണം."
ഇതാണ് പറയുന്നത്. നായയുടെ വാല് ഓടകുഴലിൽ ഇട്ട് നിവർക്കാൻ നോക്കരുത് എന്ന്. ഓടക്കുഴൽ വളഞ്ഞു പോകുമോ എന്നേ നോക്കേണ്ടു. .
ഒരു നിമിഷം നല്ലവനായി സംസാരിക്കും തൊട്ടടുത്ത നിമിഷം ഇതു പോലെയും. തന്റെ വയറിൽ അമരുന്ന സുധിയുടെ കൈയും തന്റെ ചുമലിൽ അമരുന്ന സുധിയുടെ ചുണ്ടും മുഖവും അറിഞ്ഞു ശ്യാമ മനസ്സിൽ പറഞ്ഞു.
അപ്പോഴേക്കും നല്ലൊരു ഹോട്ടലിൽ അവർ എത്തി. സ്കൂട്ടർ നിർത്തിയ ശേഷം. ശ്യാമ ഇറങ്ങി സുധിയെ ഇറങ്ങാൻ സഹായിച്ചു.
സുധി ഇറങ്ങിയ ശേഷം ബേഗ് എടുക്കാൻ നോക്കിയ ശ്യാമയോട് സുധി പറഞ്ഞു.
"ഇപ്പോൾ എന്തിനാ ബേഗ് എടുക്കുന്നത്. അത് അവിടെ ഇരുന്നോട്ടെ."
"അപ്പോൾ പൈസ കൊടുക്കേണ്ടേ...? "
"അതൊക്കെ കൊടുക്കാം.. സമയം ഉണ്ടല്ലോ?
💬 Comments
View all comments