0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

ഇപ്പോൾ വാ."

കൈക്കും കാലിനും പ്ലാസ്റ്റർ ഇട്ട് സ്കൂട്ടറിൽ വന്നിറങ്ങിയ സുധിയേയും കൂടെയുള്ള ശ്യാമയേയും അവിടെ ഉള്ളവർ നോക്കി. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ വാക്കിങ് സ്റ്റിക്കും പിടിച്ചു സുധി നടന്നു. കൂടെ ശ്യാമയും. അവർ ആ ഹോട്ടലിലെ ഒരു ഫാമിലി റൂമിൽ കയറി ഇരുന്നു. കയറുമ്പോൾ തന്നെ രണ്ടു ബിരിയാണി ഓർഡർ കൊടുത്താണ് സുധി ശ്യാമയേയും കൊണ്ട് ഫാമിലി റൂമിലേക്ക് പോയത്.

ശ്യാമ അവിടെ ചുറ്റും നോക്കികൊണ്ടാണ് ഹോട്ടലിലേക്ക് കയറിയത്. തന്നെ അറിയുന്നവർ ആരെങ്കിലും ഉണ്ടോ എന്നാണ് ശ്യാമ നോക്കിയത്.

അവിടെ ഇരുന്ന ശേഷം സുധി ശ്യാമയുടെ മുഖത്തേക്ക് തന്നെ നോക്കി. അത് കണ്ട് ശ്യാമ ചോദിച്ചു.

"എന്താണ് ഇങ്ങനെ നോക്കുന്നത് ?"

"അത്... ഇങ്ങനെ ഒരു സുന്ദരി പെണ്ണ് എന്റെ കൂടെ ഒരു ഹോട്ടലിൽ ഇരിക്കുന്നത് ആദ്യമായിട്ടാണ്. അത് കൊണ്ട് നോക്കി പോയതാ.. അതിന് ടാക്സ് ഒന്നും കൊടുക്കണ്ടല്ലോ.."

സുധി പറയുന്നത് കേട്ട് ശ്യാമയ്ക്ക് നാണവും ചിരിയും ഒരുമിച്ചു വന്നു.

ആ ചിരി കണ്ടു സുധി പറഞ്ഞു.

"ശ്യാമയ്ക്ക് എപ്പോഴും ഇങ്ങനെ ചിരിച്ചൂടെ. ഇത് എപ്പോഴും കണ്ണീർ സീരിയലിലെ നായികയെ പോലെ കരഞ്ഞു കൊണ്ടേ ഇരിക്കും.. ഇങ്ങനെ ചിരിയോടെ ശ്യാമയെ കാണുമ്പോൾ പൊന്നും കുടത്തിനു പൊട്ട് കൂടെ വെച്ചത് പോലെ ഉണ്ട്. അത്രയും ഭംഗിയുണ്ട് ശ്യാമയെ കാണാൻ."

ശ്യാമയുടെ ചുണ്ടിൽ കൂടുതൽ പുഞ്ചിരി വിരിഞ്ഞു. എന്നിട്ടും ആ പുഞ്ചിരി മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.

"അതിന് ഞാൻ കരയുന്നതല്ലല്ലോ.. അപ്പു ഏട്ടൻ എന്നേ കരയിപ്പിക്കുന്നതല്ലേ..?"

"ഞാനോ ? ഞാൻ എപ്പോൾ കരയിപ്പിച്ചു. ഞാൻ ഒന്നും കരയിപ്പിച്ചില്ല. ഞാൻ

💬 Comments

View all comments