Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
എന്നിട്ട് പറഞ്ഞു
"ഇനി കഞ്ഞി വാങ്ങേണ്ട. ഞാൻ ചോറ് കൊണ്ടു വന്നിട്ടുണ്ട് . ഞാൻ അത് തന്നിട്ട് പോയിക്കോളാം."
"അപ്പോൾ ഒരുപാട് സമയം ആകില്ലേ..? അത് വേണ്ട ശ്യാമ പോയിക്കോ.. പിന്നെ ഇന്ന് ഇനി വീട്ടിലേക്ക് ബസ്സിൽ പോകാൻ നിൽക്കേണ്ട.. പോകുമ്പോൾ ഒരു ഓട്ടോ പിടിച്ചു പോയാൽ മതി."
"അപ്പു ഏട്ടാ ഞാൻ അപ്പു ഏട്ടന്റെ സ്കൂട്ടർ എടുത്തിട്ടാണ് വന്നത്. അതുകൊണ്ട് അപ്പു ഏട്ടന് ചോറ് തന്നിട്ട് പോയിക്കോളാം."
സുധി ശ്യാമയെ നോക്കി ചിരിച്ചു.
പിന്നെ ശ്യാമ സുധിക്ക് ചോറൊക്കെ വാരി കൊടുത്തു ബാത്‌റൂമിൽ ഒക്കെ കൊണ്ടുപോയാതിന് ശേഷം ആണ് ശ്യാമ തിരിച്ചു പോയത്.
പോകും മുൻപ് സുധി പറഞ്ഞു
" വീട്ടിൽ എത്തിയ ഉടനെ വിളിച്ചു പറയണേ. മറക്കരുത്.."
"നാളെ വരുമ്പോൾ വേറെ എന്തെങ്കിലും കൊണ്ട് വരണോ അപ്പു ഏട്ടാ.?"
"ഏയ്! ഒന്നും വേണ്ട. നാളെ ഡിസ്ചാർജ് ആകുമല്ലോ..? പക്ഷെ ഞാൻ ആലോചിക്കുന്നത് മറ്റൊന്ന.." സുധി പറഞ്ഞു.
"എന്ത്..?"
"അത് നാളെ ഇവിടെ നിന്നും ഇറങ്ങുമ്പോൾ ശ്യാമയുടെ മോതിരം വീണ്ടും പണയത്തിൽ ആകുമല്ലോ എന്ന്..? "
അങ്ങനെ പറഞ്ഞു സുധി ചിരിച്ചു. അത് കേട്ട് ശ്യാമയും ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അത് സാരമില്ല . വേണ്ടി വന്നാൽ അത് വിൽക്കാം "
അന്ന് ശ്യാമ രാത്രി ആയി വീട്ടിൽ എത്തുമ്പോൾ. വീട്ടിൽ എത്തി അമ്മയെ കണ്ട ശേഷം പോയി കുളിച്ചു വേഷം മാറി. എന്നിട്ട് നനച്ചിടാൻ ഉള്ള ഡ്രസ്സ് എല്ലാം എടുത്തു. പിന്നെ മുകളിലേക്ക് പോയി സുധിയുടെ ഡ്രസ്സ് എടുക്കാൻ നനച്ചിടാൻ..
മുകളിൽ എത്തിയ ശ്യാമ
💬 Comments
View all comments