Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
കുറച്ചു സമയം അവിടെ ഇരുന്നു കരഞ്ഞു എന്തിനെന്നു അറിയാതെ. പിന്നെ സുധിയുടെ ഡ്രസ്സ് എടുത്തു താഴെ വന്നു എല്ലാം നനച്ചിട്ടു. പിന്നെ അമ്മയുടെ കൂടെ ഭക്ഷണം കഴിച്ചു വാതിൽ അടച്ച ശേഷം തന്റെ മുറിയിൽ വന്നു എന്തൊക്കെയോ ആലോചിച്ചു കിടന്നു.
അപ്പോഴാണ് വീട്ടിൽ എത്തിയ ഉടനെ വിളിക്കണം എന്ന് സുധി പറഞ്ഞത് ഓർമ്മ വന്നത് . പക്ഷെ എത്ര വിളിച്ചിട്ടും സുധിയെ കിട്ടിയില്ല. അതുകൊണ്ട് ശ്യാമയ്ക്ക് പേടി തോന്നി. കൂടെ സങ്കടവും.
പിറ്റേന്ന് ശ്യാമ ഹോസ്പിറ്റലിൽ എത്തിയപ്പോൾ സുധി കിടന്ന ബെഡ് കാലിയായി കിടക്കുന്നു. ശ്യാമ നേരെ സിസ്റ്ററുടെ അടുത്തേക്ക് പോയി.
ശ്യാമയെ കണ്ട ഉടനെ സിസ്റ്റർ ചോദിച്ചു.
"എന്താ ശ്യാമേ രാവിലെ തന്നെ ഇവിടെ..? എന്ത് പറ്റി..?"
സിസ്റ്ററുടെ ചോദ്യം കേട്ട് ശ്യാമ ഒന്ന് ഞെട്ടി. എന്നിട്ട് ചോദിച്ചു.
"അപ്പു ഏട്ടൻ എവിടെ..? ബെഡിൽ കാണുന്നില്ലല്ലോ..?" ശ്യാമ ചോദിച്ചു
"അപ്പു ഏട്ടനോ ഏത് അപ്പു ഏട്ടൻ..?" സിസ്റ്റർ ചോദിച്ചു.
ശ്യാമ ഒന്ന് വിക്കിയ ശേഷം പറഞ്ഞു.
"അല്ല. സുധി. എന്റെ ഹസ്സ്. സുധി..."
"ഓഹ്!! സുധിയോ.. സുധി ഇന്നലെ തന്നെ ഡിസ്ചാർജ് ആയല്ലോ.. എന്തേ വീട്ടിലേക്ക് വന്നില്ലേ..?"
"ഡിസ്ചാർജ് ആയെന്നോ.. ഇന്നലെയോ..? ഇന്നലെ എപ്പോൾ. ഇന്നലെ രാത്രി അല്ലേ ഞാൻ ഇവിടുന്ന് പോയത് പിന്നെ എപ്പോൾ.?"
"ആ അത് ശ്യാമ പോയി ഒരു അരമണിക്കൂർ കഴിഞ്ഞു കാണും ഒരു പെണ്ണ് വന്നു നിർബന്ധം പിടിച്ചു ഡിസ്ചാർജ് ആക്കിയിട്ട് പോയി. സുധി മറുത്ത് ഒന്നും പറഞ്ഞില്ല."
"പെണ്ണോ ഏത് പെണ്ണ്...?" ശ്യാമ ചോദിച്ചു
" അതൊന്നും എനിക്ക്
💬 Comments
View all comments