Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
കട്ടിലിൽ നിന്ന് താഴെ വീണു കിടക്കുന്നു. അതും കമിഴ്ന്നു. കാലുകൾ പിണഞ്ഞു കിടക്കുന്നു. പ്ലാസ്റ്റർ ഇട്ട ഇടതു കാലിന്റെ അടിയിൽ ആണ് വലത് കാൽ ഉള്ളത് . അതുകൊണ്ട് ആ കാൽ വലിക്കാനോ അവിടെ നിന്ന് എടുക്കാനോ കഴിയുമായിരുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ വലതു കൈയും ഒരു വശം തിരിഞ്ഞു കിടക്കുന്നു. താൻ ഇന്നലെ കൊണ്ടു വെച്ച ചോറ് അതുപോലെ അവിടെ ഇരിക്കുന്നുണ്ട്.
ശ്യാമ കണ്ണീരോടെ സുധിയുടെ അടുത്തേക്ക് ഓടി. അവൾ സുധിയെ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു. സുധി വേദന കൊണ്ട് 'അമ്മേ' എന്ന് പറഞ്ഞു കരഞ്ഞു പോയി.
അത് കേട്ട് ശ്യാമയ്ക്ക് സങ്കടം തോന്നി.
"അപ്പു ഏട്ടാ.. എന്താ പറ്റിയത്..അപ്പു ഏട്ടാ..? " ശ്യാമ ചോദിച്ചു.
എന്നാൽ സുധി ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
പാവം നല്ല വേദന കാണും. അതല്ലെങ്കിൽ താൻ വിളിച്ചാൽ അപ്പു ഏട്ടൻ ഇങ്ങനെ പെരുമാറില്ല. ശ്യാമ സുധിയെ പതിയെ മലർത്തി കിടത്തി. പിന്നെ സുധിയുടെ തോളിലൂടെ കൈയിട്ട് പിടിച്ചു എഴുനേൽപ്പിച്ചു. കട്ടിലിൽ ഇരുത്തി. ശ്യാമയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ശ്യാമ ബാത്‌റൂമിലേക്ക് ഓടിച്ചെന്നു കുറച്ചു വെള്ളം കൊണ്ടു വന്നു സുധിയുടെ മുഖം കഴുകി കൊടുത്തു. സുധി പറഞ്ഞു.
"വെള്ളം.. വെള്ളം. ശ്യാമേ എനിക്ക് ഇത്തിരി വെള്ളം തരുമോ കുടിക്കാൻ..? തൊണ്ട വരണ്ടു പൊട്ടുന്ന പോലെ "
"ഞാൻ ഇപ്പോൾ കൊണ്ട് വരാം അപ്പു ഏട്ടാ.." അതും പറഞ്ഞു താഴേക്ക് പോകാൻ നോക്കിയ ശ്യാമയെ സുധി വീണ്ടും വിളിച്ചു.
"ശ്യാമേ... ആ വെള്ളം മതി. "
ശ്യാമ ഇന്നലെ രാത്രിയിൽ ചോറിന്റെ കൂടെ കൊണ്ടു
💬 Comments
View all comments