Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]
നിർത്തി.
"ആ ചേച്ചിയോ...? ചേച്ചിയെന്താ രാവിലെ തന്നെ റോഡിൽ നിന്ന് ഡാൻസ് കളിക്കുന്നത്.?
ആ ഓട്ടോ ഡ്രൈവർ ശ്യാമയോട് ചോദിച്ചു. ശ്യാമ ആ ഡ്രൈവറെ നോക്കി.
"ചേച്ചിക്ക് എന്നെ ഓർമ്മയില്ലേ..? ഞാനല്ലേ അന്ന് സാറിനേയും ചേച്ചിയേയും ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ട് പോയി വിട്ടത്. "
അപ്പോഴാണ് ശ്യാമയ്ക്ക് അയാളെ ഓർമ്മ വന്നത്. ശ്യാമ ചോദിച്ചു.
"പ്ലീസ് എന്റെ കൂടെ ഒന്ന് വീട്ടിലേക്ക് വരാമോ.? അദ്ദേഹം വീണ്ടും ഒന്ന് വീണു. പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകണം. കുറേ സമയമായി ഞാൻ ഓരോ വണ്ടിക്കും കൈ കാണിക്കുന്നു. ആരും നിർത്തുന്നില്ല. പ്ലീസ് എന്റെ കൂടെ ഒന്ന് വരാമോ..?"
"അതിനെന്താ ചേച്ചി അതെല്ലേ എന്റെ ജോലി. ചേച്ചി വേഗം വണ്ടിയിൽ കയറിയാട്ടെ.."
അയാൾ പറഞ്ഞു കേട്ടതോടെ ശ്യാമ ആ ഓട്ടോയിൽ കയറി. ഓട്ടോ നേരെ ശ്യാമയുടെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഉടനെ ഓട്ടോ ഡ്രൈവർ ചോദിച്ചു.
" ചേച്ചി ഞാൻ വീട്ടിലേക്ക് വരണോ.. സാറിനെ ഞാൻ പിടിക്കെണോ...? "
"നോക്കട്ടെ വേണമെങ്കിൽ ഞാൻ വിളിക്കാം.. ചേട്ടൻ അപ്പോഴേക്കും ഓട്ടോ തിരിച്ചു വെച്ചോ.." അതും പറഞ്ഞു ശ്യാമ വേഗം വീട്ടിലേക്ക് പോയി. വീട്ടിൽ അമ്മയുടെ മുറിയിലേക്ക് ആണ് ശ്യാമ ആദ്യം പോയത്. ശ്യാമ അമ്മയോട് പറഞ്ഞു.
"അമ്മേ ഞാൻ ഇറങ്ങുകയാ.. അദ്ദേഹം വീണ്ടും ഒന്ന് വീണു. ഹോസ്പിറ്റലിൽ പോകണം."
"അദ്ദേഹമോ..? ഏത് അദ്ദേഹം..?"
"അത് .. മുകളിൽ താമസിക്കുന്ന അപ്പു ഏട്ടൻ.."
"അപ്പു ഏട്ടനോ..? അപ്പു എന്നല്ലല്ലോ അയാൾ പേര് പറഞ്ഞത്..? പിന്നെ ഇപ്പോൾ എങ്ങനെ അപ്പു ഏട്ടൻ ആയി.?"
💬 Comments
View all comments