0%
Chapter 5

ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco | Read All Parts | 👁 334 |

താൻ അപമാന പെട്ട പോലെ തോന്നി.

" എന്റെ സിസ്റ്ററെ കട്ടിലിൽ കിടന്ന് വെള്ളം എടുക്കാൻ ഞാൻ ഒന്ന് ശ്രമിച്ചതാ അപ്പോഴേക്കും മൂക്കും കുത്തി ഞാൻ വീണുപോയി. " സുധി പറഞ്ഞു.

"ശരി..!!. ഡോക്ടർ ഒരു ഗുളിക എഴുതിയിട്ടുണ്ട് ഭക്ഷണം കഴിച്ചെങ്കിൽ അത് കഴിച്ചോ ഞാൻ എടുത്തു തരാം." "

"അയ്യോ!! ഇല്ല സിസ്റ്ററെ ഭക്ഷണം ഒന്നും കഴിച്ചില്ല. വേദന കഴിച്ചു കഴിച്ചു വേറെ ഭക്ഷണം കഴിക്കാൻ സമയം കിട്ടിയില്ല . "

അത് കേട്ട് ചിരിച്ചുകൊണ്ട് അ സിസ്റ്റർ പറഞ്ഞു.

" സുധി ആള് കൂൾ ആണല്ലോ.. എപ്പോഴും ഇങ്ങനെയാണോ ഓരോ തമാശയൊക്കെ പറഞ്ഞു...? എന്തായാലും ശ്യാമ ഭാഗ്യവതിയാ.. ഇതുപോലെ ഒരു ഭർത്താവിനെയല്ലേ കിട്ടിയത്.. എനിക്കുമുണ്ട് ഭർത്താവ് വെറും കണ്ടാമൃതം. ഒരു ഹ്യൂമർ സെൻസില്ലാത്ത മനുഷ്യൻ. "

അങ്ങനെ പറഞ്ഞശേഷം സിസ്റ്റർ വീണ്ടും പറഞ്ഞു .

" ഇവിടെ നിന്നും പുറത്തിറങ്ങി നേരെ പോയാൽ കാന്റീൻ ഉണ്ട് . പോയി വല്ല ദോശയോ ചപ്പാത്തിയോ അപ്പമോ പുട്ടോ ഇഡ്ഡലിയോ വാങ്ങി വന്നു കഴിക്ക്. അതിനുശേഷം എന്നോട് പറഞ്ഞാൽ മതി അപ്പോൾ ഞാൻ മരുന്ന് എടുത്തു തരാം."

അതും പറഞ്ഞു സിസ്റ്റർ പോയി. അപ്പോൾ സുധി പറഞ്ഞു.

"ശ്യാമേ എനിക്ക് ഒന്നും വേണ്ട. ഞാൻ കഴിച്ചെന്നു പറഞ്ഞോളാം. ശ്യാമ കാന്റീനിൽ പോയി വല്ലതും വാങ്ങി കഴിച്ചിട്ട് വാ. ശ്യാമയ്ക്ക് വിശക്കുന്നു ഉണ്ടാവില്ലേ.?"

" അപ്പു ഏട്ടന് വേണ്ടെങ്കിൽ എനിക്കും വേണ്ട . അപ്പു ഏട്ടൻ ഇന്നലെയും ഒന്നും കഴിച്ചില്ലല്ലോ..? "

"അത് സാരമില്ല. എനിക്ക് ഒന്നും വേണമെന്നില്ല. ശ്യാമയും ഇന്നലെ ഒന്നും കഴിച്ചിട്ടുണ്ടാകില്ല എനിക്ക് അറിയാം. ശ്യാമ പോയി കഴിച്ചു വാ. എന്റെ പേഴ്സിൽ പൈസ കാണും അത് എടുത്തിട്ട് പോയിക്കോ.."

" അപ്പു ഏട്ടന് വേണ്ട എങ്കിൽ എനിക്കും വേണ്ട. അപ്പു ഏട്ടൻ കഴിക്കാതെ ഞാനും ഒന്നും കഴിക്കില്ല. അപ്പു ഏട്ടന് എന്നോട് ദേഷ്യമാണോ..? "

" എനിക്കോ എനിക്കെന്തിനാ ദേഷ്യം. അതും ശ്യാമയോട്. ശ്യാമയല്ലേ എന്നോട് ദേഷ്യപ്പെടേണ്ടത്..? ഞാനല്ലേ ശ്യാമയോട് മോശമായി പെരുമാറിയത്.? ഇനിയെങ്കിലും ശ്യാമയ്ക്ക് എന്നോട് ക്ഷമിച്ചൂടെ. ശ്യാമേ മാപ്പ്."

ശ്യാമ സുധിയുടെ വായ പൊത്തി. എന്നിട്ട് പറഞ്ഞു.

" വേണ്ട! അപ്പു ഏട്ടൻ അങ്ങനെ ഒന്നും പറയേണ്ട . ഞാൻ എന്നെ നിയന്ത്രിക്കണം ആയിരുന്നു. എനിക്ക് അതിന് കഴിഞ്ഞില്ല. കഴിഞ്ഞിരുന്നെങ്കിൽ അപ്പു ഏട്ടന് ഇപ്പോൾ ഇങ്ങോട്ട് വരേണ്ടി വരില്ലായിരുന്നു. "

" പോട്ടെ സാരമില്ല, അതൊക്കെ നമുക്ക് മറന്നു കളയാം. എന്നിട്ട് ശ്യാമ കാന്റീനിൽ പോയിട്ട് ശ്യാമയ്ക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ വാങ്ങി വാ . നമുക്ക് ഇവിടെയിരുന്ന് ഒരുമിച്ച് കഴിക്കാം. ശ്യാമ എനിക്ക് വാരി തരില്ലേ...? "

ശ്യാമ ഒഴുകിവന്ന കണ്ണുനീർ തുടച്ച് കാന്റീനിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞ് തിരിച്ചു വന്നു.

"അപ്പു ഏട്ടാ അപ്പം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അപ്പു ഏട്ടൻ അത് ഇഷ്ടമില്ലെന്നുണ്ടോ..?"

" ഏയ് എനിക്ക് അങ്ങനെയൊന്നുമില്ല. ശ്യാമ എന്ത് തന്നാലും ഞാൻ കഴിക്കും.

💬 Comments

View all comments