Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
കിടന്ന് കളിക്കാതെ. "
" അത് ഞാൻ പറഞ്ഞാൽ ചേച്ചി അപ്പു ഏട്ടനോട് പറയുമോ..? "
" ഇല്ല പറയില്ല. വാക്ക്. "
" അത് ചേച്ചി രാവിലെ പറഞ്ഞിരുന്നില്ലേ അപ്പു ഏട്ടനെ കൊണ്ട് എന്റെ ചുണ്ടിൽ ഉമ്മ വെപ്പിച്ചിട്ട് ചേച്ചി അതിന്റെ ഫോട്ടോ എടുക്കും എന്ന്. ചേച്ചി പറഞ്ഞിട്ട് അപ്പു ഏട്ടൻ എന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ നോക്കുന്നതാ ഞാൻ സ്വപ്നം കണ്ടത്.. "
അതുകേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് ചോദിച്ചു.
" ശരിക്കും ഉമ്മ വെച്ചോടി..? "
"മ് "ശ്യാമ മൂളി.
" ഉമ്മ മാത്രമാണോ ? അതോ ലിപ് ലോക്കോ..? "
" അയ്യേ! ഉമ്മ വെച്ചതേയുള്ളൂ. അപ്പു ഏട്ടനോട് പറയല്ലേ .. എന്നെ വെറുതെ കളിയാക്കും. "
സുചിത്ര വീണ്ടും ചിരിച്ചു എന്നിട്ട് പറഞ്ഞു.
" ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ പറയണോ വേണ്ടയോ എന്ന്. "
"പ്ലീസ് ചേച്ചി. അതൊന്നും പറയല്ലേ.."
". അപ്പു ഏട്ടനോട് പറയാടോ... പറ്റിയാൽ അങ്ങനെ ഒരു ഫോട്ടോ കൂടെ എടുക്കാം. നല്ല ഭംഗിയുണ്ടാകും. അങ്ങനെ ഒരു ഫോട്ടോ എടുത്താൽ.. "
അതും പറഞ്ഞു സുചിത്ര പൊട്ടിച്ചിരിച്ചു.
" അയ്യേ ചേച്ചി. " ശ്യാമ ചിണുങ്ങി.
" മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ. അവളുടെ ഒരു സ്വപ്നം. എടി പെണ്ണേ നീ വീണ്ടും സ്വപ്നം കണ്ട് എന്റെ ചുണ്ടിൽ ഉമ്മ വെക്കുമോ..? " സുചിത്ര ചോദിച്ചു.
" അയ്യേ " എന്നു പറഞ്ഞ് ശ്യാമ പുതപ്പ് എടുത്തു മുഖംമൂടി.
പിറ്റേദിവസം രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ശ്യാമ
💬 Comments
View all comments