0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 181.7K

ഫോൺ ബെല്ലടിച്ചപ്പോൾ ഡോക്ടർ സോമശേഖരൻ തന്റെ റൂമിലെ ചാരു കസേരയിൽ ഇരിക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകൾ അപ്പോഴും അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു..

ഡോക്ടർ തന്റെ ഫോണിലേക്ക് നോക്കി. പിന്നെ മെല്ലെ അപരിചിതമായ നമ്പറിൽ നിന്നുള്ള കോൾ അറ്റൻഡ് ചെയ്ത് അദ്ദേഹം ഫോൺ കാതിലേക്ക് ചേർത്തു.

."ഹലോ, ഇത് ഡോക്ടർ സോമശേഖരൻ സാറല്ലേ?"

മറുതലയ്ക്കൽ കനമുള്ളൊരു ശബ്ദമായിരുന്നു.

"അതേ, ഇത് ആരാണ് സംസാരിക്കുന്നത്?"

ഡോക്ടർ ചോദിച്ചു.

"സാർ, ഞാൻ ടൗൺ സ്റ്റേഷനിലെ എസ്‌.ഐ ജോർജാണ്. സാർ എത്രയും പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്ന് വരണം."

എസ്‌.ഐയുടെ വാക്കുകളിൽ തിടുക്കമുണ്ടായിരുന്നു. അത് കേട്ടതോടുകൂടി ഡോക്ടറുടെ നെഞ്ചിടിപ്പ് ഒന്നുയർന്നു, എയർകണ്ടീഷൻ റൂമിലിരുന്നിട്ടും അദ്ദേഹം വെട്ടി വിയർത്തു. അദ്ദേഹം വിറച്ചുകൊണ്ട് ചോദിച്ചു.

"എന്താ സാർ ... എന്താണ് കാര്യം ?"

"അതൊക്കെ ഇവിടെ എത്തിയിട്ട് പറയാം. സാർ, ഒട്ടും സമയം കളയരുത്, സംഗതി വളരെ അർജന്റാണ്! സാർ എത്രയും പെട്ടന്ന് വരണം."

മറുപടിക്ക് കാത്തുനിൽക്കാതെ എസ്‌.ഐ ഫോൺ കട്ട് ചെയ്തു. കൈയിലെ ഹാൻഡ്‌സെറ്റിലേക്ക് നോക്കി ഡോക്ടർ ഒരു നിമിഷം തരിച്ചുനിന്നുപോയി.

ഡോക്ടർ സോമ ശേഖരൻ

വലിയ ന്യൂറോ സർജൻ ആണ്. വയസ് അമ്പതിൽ താഴെ മാത്രമേ കാണു.. ഒരു വലിയ വീട്ടിൽ ഒറ്റയ്ക്ക് ആണ് അയാളുടെ താമസം. ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ ആറു വർഷം ആയി അവർ ഡോക്ടറെ വിട്ട് വേറെ മാറി താമസിക്കുന്നു. നാലു വർഷം മുൻപ് ഡിവോഴ്സും കഴിഞ്ഞു. ഡോക്ടർ ഇപ്പോൾ തികച്ചും ഏകനാണ്..

വലിയൊരു ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടർ സോമശേഖരൻ വർക്ക്‌ ചെയ്തിരുന്നത്. ഒരു തവണ

💬 Comments

View all comments