0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 175.5K

ട്രീറ്റ്മെന്റ്നായി അയാളെ കാണാൻ രണ്ടായിരം രൂപ വരെ ആയിരുന്നു അയാളുടെ ഫീസ്. സർജറി വേണ്ടിവന്നാൽ രണ്ടും മൂന്നും ലക്ഷങ്ങൾക്ക് മുകളിൽ വരെ ആയിരുന്നു ഫീസ് ഉണ്ടായിരുന്നത്.

തന്റെ മുന്നിൽ വരുന്ന പേഷ്യന്റിന്റെ

കൈയിലെ ഞരമ്പിൽ വെറുതെ ഒന്ന് തൊട്ടാൽ തന്നെ ഡോക്ടർ അസുഖം എന്താണ് എന്ന് പറയും. എന്നാണ് ഡോക്ടറെ കുറച്ചു ആളുകൾ പറയാറുണ്ടായിരുന്നത്. അത്രയും കൈപ്പുണ്ണ്യമുള്ള ഡോക്ടർ ആണ് ഡോക്ടർ സോമശേഖരൻ. തന്റെ ജോലിയിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാത്ത മനുഷ്യൻ.

എന്നാൽ ഇപ്പോൾ...

വീടിന് തൊട്ട് തന്നെ ഒരു മുറി തന്റെ കൺസൽട്ടറ്റിംഗ് റൂമായി ഉപയോഗിക്കുന്നു. ഇപ്പോൾ അധികം പേഷ്യന്സിനെ ഒന്നും അയാൾ നോക്കാറില്ല. അധികം ആരോടും സംസാരിക്കാറില്ല. ആരുടേയും മുഖത്ത് പോലും അധികം നോക്കാറില്ല. എങ്കിലും ഇടയ്ക്കൊക്കെ ഹോസ്പിറ്റലിൽ നിന്ന് മേജർ സർജറി ആവശ്യമായി വന്നാൽ ഡോക്ടറെ വിളിക്കാറുണ്ട്. ഒഴിവാക്കാൻ പറ്റാത്ത കേസ് ആണെങ്കിൽ മാത്രമേ ഡോക്ടർ ആ കേസ് അറ്റൻഡ് ചെയ്യൂ... അല്ലെങ്കിൽ അത് ഒഴിവാക്കും.

ഡോക്ടർ വീട്ടിലുള്ള കൺസൾട്ടിംഗ് ടൈം കഴിഞ്ഞാൽ നേരെ ഫ്രഷായി എന്തെങ്കിലും മെഡിക്കൽ ബുക്ക് എടുത്ത് അതും വായിച്ച് അങ്ങനെയിരിക്കും. ഇടയ്ക്ക് എന്തെങ്കിലും കഴിച്ചാലായി. ഇല്ലെങ്കിൽ അങ്ങനെ തന്നെ കിടന്നുറങ്ങും.

ദിവസവും വീട് വൃത്തിയാക്കാനും ഫുഡ്‌ ഉണ്ടാക്കാനും ഒരു സ്ത്രീ അവിടെ വരാറുണ്ട്. തന്റെ പണി കഴിഞ്ഞാൽ അവർ പോകും. അവരോട് മാത്രമേ ഡോക്ടർ എന്തെങ്കിലും വിശേഷങ്ങൾ സംസാരിക്കാറുള്ളൂ. അതും വളരെ പരിമിതമായി.

അവർ ഉണ്ടാക്കി വെക്കുന്നത് കഴിക്കുമെങ്കിലും . ചിലപ്പോൾ ഡോക്ടർ സ്വയം എന്തെങ്കിലും ഉണ്ടാക്കി കഴിക്കും. അല്ലെങ്കിൽ ഒന്നും കഴിക്കാതിരിക്കാനും ഡോക്ടർക്ക് ബുദ്ധിമുട്ട് തോന്നാറില്ല.

💬 Comments

View all comments