Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അങ്ങനെ അന്ന് ഒരു ദിവസം വൈകുന്നേരം പേഷ്യൻസ് മുഴുവൻ പോയികഴിഞ്ഞു എന്ന് തോന്നിയപ്പോൾ ഡോക്ടർ സോമശേഖരൻ തന്റെ കൺസൽട്ടറ്റിംഗ് റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോഴാണ് കണ്ടാൽ ഇരുപത്തിയെട്ടു വയസ്സിനടുത്ത് പ്രായം വരുന്ന ഒരു പെണ്ണ് കൺസൽട്ടറ്റിംഗ് റൂമിലേക്ക് കയറി വന്നത്. അവളുടെ അരയിലായി കണ്ടാൽ ഒന്നോ രണ്ടോ വയസ് പ്രായം തോന്നുന്ന കൊച്ചു പെൺകുട്ടി ഉണ്ട്. ആ കുട്ടിയെ അവൾ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചിരിക്കയാണ് .
ഏഴു വയസിനടുത്തു പ്രായം തോന്നുന്ന പെൺകുട്ടിയുടെ കൈ അവൾ പിടിച്ചിട്ടും ഉണ്ട്. ആ പെൺകുട്ടിയുടെ മുഖത്തു നല്ല ക്ഷീണം കാണാം.
"അവിടെ ഇരുന്നോളൂ..."
അവളെ മുഖമുയർത്തി നോക്കാതെ തന്നെ ഡോക്ടർ സോമശേഖരൻ പതിയെ പറഞ്ഞു. കയ്യിലെ കുഞ്ഞിനെ അരയിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ച് അവൾ മുന്നിലിരുന്ന സ്റ്റൂളിലേക്ക് മെല്ലെ ഇരുന്നു.
"എന്താ പേര്? എന്താണ് പ്രശ്നം? ആർക്കാണ് അസുഖം..."
തന്റെ മേശപ്പുറത്തുള്ള മെഡിക്കൽ ഫയലിൽ എന്തോ നോക്കികൊണ്ട് ഡോക്ടർ യാന്ത്രികമായി ചോദിച്ചു.
" എനക്ക് പ്രശ്നം ഏതുമേ ഇല്ലൈ സാർ..."
ശാന്തമെങ്കിലും ദൃഢമായ ശബ്ദത്തിൽ അവൾ പറഞ്ഞു.
."ഓഹ്, തമിഴാ...!?"
പേന മാറ്റിവെച്ച് ഡോക്ടർ തമിഴിലേക്ക് മാറി,
"ഉനക്ക് പ്രശ്നം ഇല്ലൈനാ... പിന്നെ ഏതുക്ക് ഇങ്കെ വന്തേ?""
"സാർ മലയാളത്തിൽ പേസിനാൽ പോതും. എനക്ക് മലയാളം നല്ല തെരിയും... മലയാളികളെയും നന്നായി അറിയാം."
അവളുടെ ചുണ്ടിൽ ഒരു നേർത്ത പരിഹാസം മിന്നിമറഞ്ഞു. അവൾ വീണ്ടും പറഞ്ഞു
"പ്രശ്നം എനക്കല്ല സാർ. എൻ കുളന്തയ്ക്ക് താൻ. അവൾക്ക് അവളുടെ അപ്പാവേ വേണം!"
ആ വാക്കുകൾ കേട്ടതും സോമശേഖരൻ പെട്ടെന്ന് തലയുയർത്തി
💬 Comments
View all comments