0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 181.7K

അവളെ നോക്കി. ഒരു നിമിഷം അദ്ദേഹം പകച്ചുപോയി.

"എന്നാ സാർ... എന്നെ ഇപ്പടി പാക്കറീങ്കെ? എന്നെ ഉങ്കൾക്ക് ഞാപകം ഇല്ലെയാ? ഞാൻ മല്ലി സാർ, മല്ലി... മല്ലിക! എന്നെ ഓർമ്മയില്ലേ? എന്നാ സാർ ഇത്... എന്നെ അപ്പടിയേ മറന്തിട്ടീങ്കളാ? സാർ എന്നെ മറക്കവേ മാട്ടീങ്കെ... അപ്പടി താനേ സാർ?"

അത്രയും പറഞ്ഞ് അവൾ അരയിലിരുന്ന ആ കുഞ്ഞിനെയെടുത്ത് ഡോക്ടറുടെ മേശപ്പുറത്തേക്ക് ഇരുത്തി.

എന്നിട്ട് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:

"സാർ... ഇത് ഉങ്ക കുളന്തൈ!"

അതൊരു ഇടിത്തീയായിരുന്നു. ഡോക്ടർ സോമശേഖരൻ ആകെ ഞെട്ടിത്തരിച്ചുപോയി. ശ്വാസം പോലും എടുക്കാൻ മറന്ന് അദ്ദേഹം ഇരുന്നുപോയി. 'എന്താണ് ഇവൾ ഈ പറയുന്നത്? എന്റെ കുഞ്ഞോ? ' ഭയവും സംശയവും കലർന്ന കണ്ണുകളോടെ അയാൾ മല്ലിയെ നോക്കി.

"എന്നാ സാർ... വീണ്ടും ഇപ്പടി പാക്കറീങ്കെ? ഉങ്കൾക്ക് സന്ദേഹമാ? സന്ദേഹപ്പെടക്കൂടാത് സാർ... നിജമാ ഇത് ഉങ്ക കുളന്തൈ താൻ..."

ഡോക്ടറുടെ നോട്ടം മേശപ്പുറത്തിരുന്ന് തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ആ പിഞ്ചുകുഞ്ഞിലേക്ക് നീണ്ടു.

" ആമാ സാർ. ഇതു ഉങ്ക കുളന്തൈ താൻ സാർ... അതെ സാറേ, ഇത് സാർ എനിക്ക് തന്ന സാറിന്റെ കുഞ്ഞാ. ഇനി ഈ കുഞ്ഞിനെ സാർ തന്നെ വളർത്തിക്കോ. എന്നാലേ ഇനി ഇന്ത കുളന്തയെ പാക്ക മുടിയാത് സാർ... ഈ കുഞ്ഞിനെ സാറിന് തരാനാണ് ഞാൻ ഇപ്പോൾ ഇവിടെ വന്നത്..."

തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു വീഴുമ്പോഴും മല്ലിയുടെ കണ്ണുകളിൽ ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു. അവൾ പറയുന്നത് കേട്ട് ഡോക്ടർ അവിശ്വസനീയതയോടെ അവളെ നോക്കി. മലയാളവും തമിഴും കലർന്ന അവളുടെ ആ

💬 Comments

View all comments