Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
വാക്കുകളിൽ ഒരു അമ്മയുടെ നെഞ്ചുപൊട്ടുന്ന വേദനയുണ്ടായിരുന്നു.
"എന്താ സാർ, ഞാൻ മലയാളം പറയുന്നത് കേട്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത്? അതോ ഈ കുഞ്ഞിനെ കണ്ടോ..? നോക്ക് സാർ, എന്റെ മോൾക്ക് സാറിന്റെ അതേ ഛായ അല്ലേ... സാർ സംശയിക്കേണ്ട, ഇത് സാറിന്റെ കുഞ്ഞ് തന്നെയാ. സാറിന്റെ ചോര. എനിക്ക് സാറിന്റെ ചോരയിൽ പിറന്ന കുഞ്ഞ് . സാർ എനിക്ക് തന്ന സാറിന്റെ കുഞ്ഞ്! ഈ കുഞ്ഞിനെ സാറിന് തിരിച്ചു തരാൻ ആണ് ഞാൻ ഇവിടെ വന്നത്."
പറഞ്ഞുതീർന്നതും ഡോക്ടർ എന്ത് പറയും എന്ന് കേൾക്കാൻ നിൽക്കാതെ
മല്ലി എഴുന്നേറ്റ് തിരിഞ്ഞു നടന്നു. ആ ക്ലിനിക്കിൽ നിന്ന് പുറത്ത് ഇറങ്ങിയതും
അവളുടെ സാരിത്തുമ്പിൽ തൂങ്ങി കൂടെ നടന്ന ചെറിയ മകൾ അല്ലിമോൾ മല്ലിയുടെ കൈകളിൽ പിടിച്ചുവലിച്ചുകൊണ്ട് വിളിച്ചു
:"അമ്മാ... കല്ലുമോള്? കല്ലുമോള് എങ്കേ അമ്മാ?"
മല്ലി നടപ്പിന്റെ വേഗത കുറയ്ക്കാതെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു. അത് കണ്ട് ആ കുഞ്ഞുപെണ്ണും മെല്ലെ കരയാൻ തുടങ്ങി. അവൾ അമ്മയുടെ കൈകളിൽ തൂങ്ങി വീണ്ടും ചോദിച്ചു:
"അമ്മാ... കല്ലുമോളെ തൂക്കലയാ?
മല്ലി തന്റെ ഉള്ളിലെ സങ്കടക്കടൽ അമർത്തിപ്പിടിച്ചുകൊണ്ട് ദയനീയമായി മെല്ലെ തന്റെ തളർന്ന കൈകൾ കൊണ്ട് കണ്ണീർ തുടച്ചു എന്നിട്ട് പറഞ്ഞു :
"പറവാലെ മോളേ... അവ അങ്കയേ ഇരുക്കട്ടും. അവ അവരോടെ മകൾ."
"ഇല്ലൈ! കല്ലുമോൾ നമ്മുടേത്... നമ്മളോടെ കല്ലുമോൾ! അവരോടേത് ഇല്ലൈ..."
ആ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തിൽ തന്റെ അനിയത്തിയെ പിരിയുന്നതിന്റെ സങ്കടം മുഴുവനുമുണ്ടായിരുന്നു.
"ഇല്ല മോളേ... അവ അവരോടെ മകൾ താൻ. അതാനേ അമ്മാ അവളെ
💬 Comments
View all comments