Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അങ്ക വിട്ടിട്ട് വന്തേൻ..."
വിറയ്ക്കുന്ന ശബ്ദത്തിൽ മകളെ നെഞ്ചോട് ചേർത്ത് മല്ലി മുന്നോട്ട് നടക്കാൻ നോക്കി. പക്ഷേ, ആ കുഞ്ഞു മനസ്സ് അത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. അവൾ അമ്മയുടെ സാരിത്തുമ്പിൽ വലിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു
"ഇല്ലൈ... ഇല്ലൈ... അവ നമ്മളോടെ കല്ലുമോൾ താൻ! അമ്മാ പോയി കല്ലുമോളെ എടുത്തുട്ട് വാ... എനക്ക് എൻ കല്ലുമോളെ വേണം!"
ആ പിഞ്ചുകുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി. ആ കരച്ചിൽ മല്ലിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.അവൾ മകളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു
: "ശരി... കല്ലുമോളെ നമ്മ അപ്പുറം വന്ത് കൂട്ടിക്കിട്ട് പോകലാമേ..."
"ഉണ്മയാ അമ്മാ? അമ്മാ അപ്പുറം വന്ത് കല്ലുമോളെ എടുത്തുട്ട് വരുവാ...?" മകൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു.
"ആമാ ... സത്യം. അമ്മാ കണ്ടിപ്പാ കല്ലുമോളെ കൂട്ടിക്കിട്ട് വരുവേൻ. ഇപ്പോ അമ്മാവോടെ മോള് വാ... വാ ചെല്ലം , നമ്മ ഇന്നും ഒരുപാട് ദൂരം പോകേണ്ടിയിരുക്ക്.."
മല്ലി അല്ലിമോളുടെ കുഞ്ഞു കൈകൾ ചേർത്തുപിടിച്ച് ആ വലിയ വീടിന്റെ മുറ്റത്തുനിന്നും വേഗത്തിൽ നടന്നു. ഗെയ്റ്റും കടന്ന് പ്രധാന റോഡിലെത്തിയ അവൾ ശൂന്യമായ ആ പാതയിലേക്ക് നോക്കി.
അപ്പോഴേക്കും ഇരുട്ടിൽ വെളിച്ചം പായിച്ച് അതുവഴി ഒരു ഓട്ടോറിക്ഷ വരുന്നുണ്ടായിരുന്നു. മല്ലി പ്രതീക്ഷയോടെ കൈ നീട്ടിയെങ്കിലും ഓട്ടോ അവളെ കടന്നു മുന്നോട്ട് പോയി. എന്നാൽ, കുറച്ചു ദൂരം മാറി അത് ബ്രേക്കിട്ടു നിന്നു.
ഡ്രൈവർ തല മാത്രം പുറത്തേക്കിട്ട് ഉറക്കെ ചോദിച്ചു:
"എങ്ങോട്ടാ...?"
അതുവരെ തളർന്നുനിന്ന മല്ലിക്ക് ജീവൻ തിരിച്ചുകിട്ടിയതുപോലെ തോന്നി. മല്ലി ഒരു നിമിഷം ഡോക്ടറുടെ വീടിന്റെയും ക്ലിനിക്കിന്റെയും വെളിച്ചത്തിലേക്ക്
💬 Comments
View all comments