Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അത് സാധിക്കൂ. ഡോക്ടർ സോമശേഖരൻ! അദ്ദേഹം മനസ്സ് വെച്ചാൽ ഒരുപക്ഷേ നിന്റെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞേക്കും. പക്ഷേ..."
ഡോക്ടർ ഒരു നിമിഷം നിർത്തിയ ശേഷം അവളെ നോക്കി വീണ്ടും പറഞ്ഞു.
"പക്ഷെ! നീ കരുതുംപോലെ ഒന്നുമല്ല മല്ലി... അദ്ദേഹത്തെ ഒരിക്കൽ കാണാൻ തന്നെ പത്തു രണ്ടായിരം രൂപയാകും. പിന്നെ അവിടുത്തെ ചികിത്സ, താമസം, മരുന്ന്, പിന്നെ ഡോക്ടറുടെ ഫീസ്... അത് തന്നെ വരും ഒരുപാട്. ഇനി ഓപ്പറേഷൻ നടത്തണം എങ്കിൽ അതിന് ലക്ഷങ്ങൾ തന്നെ വേണം. ഒന്നും രണ്ടും അല്ല, പത്തും ഇരുപത്തിയഞ്ചും ലക്ഷമാകും!"
" അവ്വളവാ...!!"
മല്ലികയുടെ തൊണ്ടയിടറി. നെഞ്ചുപൊട്ടുന്ന വേദനയോടെ അവൾ പറഞ്ഞു
"അവ്വളവാ... അവ്വളവൊണ്ണും എൻ കയ്യിൽ ഇല്ലൈ സാർ.
ഇങ്കെ ഇരുന്തതെല്ലാം വിത്തു താൻ ഇന്ത അളവുക്ക് വന്നേൻ... അത് നാൻ എപ്പടി..."
അവളുടെ ദയനീയത കണ്ട് ഡോക്ടർ ശബ്ദം താഴ്ത്തി പറഞ്ഞു:
"മല്ലി... ആകെ ഒരു പ്രതീക്ഷയുള്ള കാര്യം പറയട്ടെ? ഡോക്ടർ സോമശേഖരനെക്കുറിച്ച് ഞാൻ കേട്ടത്, അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നാ . ഒരുപാട് പേരെ അദ്ദേഹം ഇതിനകം തന്നെ സഹായിച്ചിട്ടുമുണ്ട് എന്നാ .
അതുകൊണ്ട് നീ ഒരു കാര്യം ചെയ്യ്. നീ നിന്റെ ഭർത്താവിനെയും കൊണ്ട് ആദ്യം ആ ഹോസ്പിറ്റലിൽ പോ. അവിടെ എത്തി ഭർത്താവിനെ അവിടെ അഡ്മിറ്റ് ചെയ്ത ശേഷം, ഡോക്ടറെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഒന്ന് കാണ്.
നീ നിന്റെയും മോളുടെയും ഒക്കെ സങ്കടം പറഞ്ഞു കരഞ്ഞാൽ, ഒരുപക്ഷേ അദ്ദേഹം നിന്നെ സഹായിക്കും. അദ്ദേഹം നിന്നെ സഹായിക്കാം എന്ന് ഏറ്റാൽ പിന്നെ നീ രക്ഷപ്പെട്ടു."
ഡോക്ടർ
💬 Comments
View all comments