0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 222.4K

ദിവസം മറ്റൊരു

ഹോസ്പിറ്റലിലെ ജനറൽ വാർഡിന് പുറത്ത്, കൈയിൽ മരുന്നിന്റെ ഫയലുകളുമായി നെഞ്ചിടിപ്പോടെ കാത്തുനിൽക്കുകയായിരുന്നു മല്ലിക എന്ന മല്ലി .

ഒടുവിൽ വാതിൽ തുറന്ന്, അവളുടെ ഭർത്താവിനെ ചികിത്സിച്ച ഡോക്ടർ പുറത്തേക്ക് വന്നു. അയാളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾത്തന്നെ മല്ലികയുടെ ഉള്ളിലൊരു തീ കോരിയിട്ടതുപോലെ തോന്നി.

അവൾ വേഗം ഡോക്ടറുടെ മുന്നിലേക്ക് ചെന്ന് കൈകൾ കൂപ്പി നിന്നു.ഡോക്ടർ വലിയൊരു നെടുവീർപ്പോടെ മല്ലികയെ നോക്കി, കയ്യിലെ മെഡിക്കൽ റിപ്പോർട്ട് മടക്കിവെച്ചുകൊണ്ട് പറഞ്ഞു:

"മല്ലികാ... ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ, ഞങ്ങൾക്ക് കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ നോക്കി. ഇതിൽ കൂടുതൽ എന്തെങ്കിലും നിങ്ങളുടെ ഭർത്താവിന് വേണ്ടി ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അയാൾ കൂടിയാൽ രണ്ടാഴ്ച്ച. അത് തന്നെ തികയ്ക്കില്ല... അത്രയും വീക്കാണ് നിങ്ങളുടെ ഭർത്താവിന്റെ ഇപ്പോഴത്തെ കണ്ടീഷൻ!"

ഡോക്ടറുടെ ആ വാക്കുകൾ ഒരു വലിയ ഇടിത്തീയായിട്ടാണ് മല്ലികയുടെ തലയിലേക്ക് വീണത്. അവളുടെ കാലുകൾ നിലത്തുറയ്ക്കാതെ വിറച്ചു. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയിട്ടും അവൾ ഡോക്ടറെ കൈ കൂപ്പി തൊഴുതുകൊണ്ട് പറഞ്ഞു

."അയ്യോ! അപ്പടി സൊല്ലാതീങ്ക ഡോക്ടർ... നീങ്ക നിനച്ചാ അവരെ കാപ്പാത്തിട മുടിയും. എനക്കും എൻ മകൾക്കും അവരെ വിട്ടാ വേറെ യാരുമേ ഇല്ല സാർ... ദയവ് സെഞ്ച് അവരെ കൈവിട്ടൂടാതീങ്ക സാർ!"

അവളുടെ ദയനീയമായ കരച്ചിൽ കണ്ട് ആ ഡോക്ടർക്കും വിഷമം തോന്നി. അയാൾ മല്ലികയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

:"വിഷമിച്ചിട്ട് കാര്യമില്ല മല്ലികാ. മെഡിക്കൽ സയൻസിന് ഇവിടെ വരെ ചെയ്യാനേ കഴിയൂ. ഇനി ഇതിൽ എന്തെങ്കിലും ഒരു അത്ഭുതം നടക്കണമെങ്കിൽ... ഒരേയൊരു ഡോക്ടർക്കേ

💬 Comments

View all comments