0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 248K

തിരക്കുകൾ പതുക്കെ ഒഴിഞ്ഞുതുടങ്ങി. പ്ലാറ്റ്‌ഫോമിലെ വിളക്കുകൾ പലതും കണ്ണടച്ചു. ചുറ്റും ഇരുട്ട് പടർന്നപ്പോൾ മല്ലി മെല്ലെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

അവൾ അല്ലിമോളുടെ കുഞ്ഞു കൈകൾ തന്റെ കയ്യിലേക്ക് ചേർത്തുപിടിച്ചു. എന്നിട്ട് പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുള്ള ഇരുട്ടിലേക്ക്, നീണ്ടുകിടക്കുന്ന ആ റെയിൽവേ ട്രാക്കുകൾ ലക്ഷ്യമാക്കി നടന്നു.

ട്രാക്കിലെ കരിങ്കല്ലുകളിൽ തട്ടി ഇടറി വീഴാൻ ആഞ്ഞപ്പോഴും അവൾ മകളെ കൂടുതൽ ദൃഢമായി പിടിച്ചു. ഇരുട്ടിൽ തിളങ്ങുന്ന ആ ഇരുമ്പുപാളങ്ങളിലേക്ക് നോക്കുമ്പോൾ അവളുടെ മനസ്സിൽ ഭയമായിരുന്നില്ല, മറിച്ച് എല്ലാ വേദനകൾക്കും അറുതി വരുത്താനുള്ള ഒരു വലിയ ഉറപ്പായിരുന്നു. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞ ഒരമ്മയുടെ അവസാനത്തെ യാത്രയായിരുന്നു അത്...

ദൂരെ നിന്ന് പാഞ്ഞുവരുന്ന ട്രെയിനിന്റെ തീവ്രമായ പ്രകാശം ആ ഇരുട്ടിലേക്ക് അടിച്ചുകയറി. പാളങ്ങളെ വിറപ്പിച്ചുകൊണ്ട് ലോഹപ്പാളികളുടെ ഭീകരമായ ശബ്ദം അടുത്തടുത്തേക്ക് വന്നു.

മല്ലി മകളെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു.

"അമ്മാ..." പേടിച്ചുവിറച്ച അല്ലിമോളുടെ ആ അവസാനത്തെ നിലവിളി പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുണ്ടായിരുന്ന റെയിൽവേ ജീവനക്കാരന്റെ കാതിലാണ് ചെന്നലച്ചത്.

ഒട്ടും സമയം കളയാതെ അയാൾ ട്രാക്കിലേക്ക് ചാടി. പാഞ്ഞടുത്ത ട്രെയിനിന്റെ എഞ്ചിൻ വെളിച്ചത്തിൽ മരണത്തെ മുന്നിൽ കണ്ട നിമിഷം! അയാൾ മല്ലിയെയും മകളെയും സർവ്വശക്തിയുമെടുത്ത് ട്രാക്കിന് പുറത്തേക്ക് തള്ളിമാറ്റി.

തൊട്ടുപിന്നാലെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ട്രെയിൻ അവരെ കടന്നുപോയി.ട്രാക്കിന് വശത്തെ കരിങ്കല്ലുകളിലേക്കാണ് അവർ തെറിച്ചുവീണത്.

കല്ലുകളിൽ തലയിടിച്ച് മല്ലി അപ്പോൾത്തന്നെ ബോധരഹിതയായി. ഭാഗ്യത്തിന് അല്ലുമോൾക്ക് കൈയിലും കാലിലും ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരവിച്ചുപോയ ആ രാത്രിയിൽ, ചോര വാർന്നു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് ആ പെൺകുട്ടി ഉറക്കെ നിലവിളിച്ചു.

അവിടെനിന്നാണ് അവരെ

💬 Comments

View all comments