0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 257.3K

സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നത്. ആ അത്യാഹിത വിഭാഗത്തിന്റെ ഇടനാഴിയിൽ വെച്ചാണ് ടൗൺ സ്റ്റേഷനിലെ എസ്‌.ഐ ജോർജ് ഡോക്ടർ സോമശേഖരന്റെ നമ്പറിലേക്ക് ഡയൽ ചെയ്യുന്നത്...

എസ്‌.ഐ ജോർജിന്റെ ഫോൺ കോൾ കട്ടായതും ഡോക്ടർ സോമശേഖരൻ ഒട്ടും സമയം കളയാതെ മേശപ്പുറത്തിരുന്ന തന്റെ കാറിന്റെ താക്കോലും തന്റെ ബെഡിൽ ഇരുന്ന് കളിക്കുന്ന കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഓടി.

കാറിന്റെ പിൻസീറ്റിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി ഡോക്ടർ വണ്ടി വേഗതയിൽ മുന്നോട്ട് എടുത്തു.

ഹോസ്പിറ്റലിലേക്ക് പോകും മുൻപ് ഡോക്ടർക്ക് ഒരു കാര്യം ചെയ്യണമായിരുന്നു. തനിക്ക് ഏറ്റവും വിശ്വാസമുള്ള, തന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുന്ന ശ്രീജയുടെ വീടിന് മുന്നിൽ ഡോക്ടർ കാർ ചവിട്ടി ബ്രേക്കിട്ടു.

പെട്ടെന്നുള്ള കാറിന്റെ ശബ്ദം കേട്ട് ശ്രീജ പരിഭ്രമത്തോടെ പുറത്തേക്ക് വന്നു. കാറിൽ നിന്നിറങ്ങിയ ഡോക്ടർ കുഞ്ഞിനെ അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു

."ഡോക്ടർ.. ഇത്... ഇതാരുടെ കുഞ്ഞാ? ഈ കുഞ്ഞ് എങ്ങനെ സാറിന്റെ കൈയിൽ. "

ശ്രീജ സംശയത്തോടെ ചോദിക്കാൻ തുടങ്ങി.

"ചോദ്യങ്ങളൊന്നും ഇപ്പോൾ വേണ്ട ശ്രീജ.. ഇപ്പോൾ അതിനുള്ള സമയം അല്ല ."

അവളുടെ വാക്കുകളെ തടഞ്ഞുകൊണ്ട് ഡോക്ടർ പറഞ്ഞു.

"കാര്യങ്ങളെല്ലാം ഞാൻ പിന്നെ പറയാം. ഈ കുഞ്ഞിനെ തൽക്കാലം ശ്രീജ നോക്കണം. എനിക്ക് അർജന്റായി ഹോസ്പിറ്റൽ വരെ പോകണം."

മറുപടിക്ക് കാത്തുനിൽക്കാതെ ഡോക്ടർ വേഗത്തിൽ കാറോടിച്ച് സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

സിറ്റി ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ എസ്‌.ഐ ജോർജ് കാത്തുനിൽപ്പുണ്ടായിരുന്നു.

ഡോക്ടറെ കണ്ടതും എസ്. ഐ. ഒരു പഴയ ബാഗ് ഡോക്ടറുടെ കയ്യിലേക്ക് കൊടുത്തു. അതിൽ മല്ലിയുടെ വിലാസവും മെഡിക്കൽ ഫയലുകളും ഉണ്ടായിരുന്നു. അതിന്

💬 Comments

View all comments