0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 267.1K

ശേഷം എസ്. ഐ. ജോർജ് ആ രാത്രിയിൽ നടന്നതൊക്കെ ഡോക്ടറോട് പറഞ്ഞു.

അത് കേട്ടശേഷം ഐ.സി.യു ബെഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന മല്ലിയുടെ അരികിലേക്ക് സോമശേഖരൻ നടന്നുചെന്നു.

തന്റെ കയ്യിലുണ്ടായിരുന്ന ആ പഴയ ഫയലിലെ പേപ്പറുകൾ അയാൾ ഓരോന്നായി മറിച്ചുനോക്കി. ആ റിപ്പോർട്ടുകൾ വായിക്കുംതോറും ഡോക്ടറുടെ മുഖം വിളറിവെളുത്തു.

നെഞ്ചിലൊരു കനത്ത ആഘാതമേറ്റതുപോലെ ഡോക്ടർ കട്ടിലിനരികിലെ കസേരയിലേക്ക് ഇരുന്നുപോയി. കൺസൾട്ടിംഗ് റൂമിൽ വെച്ച് മല്ലി പറഞ്ഞ 'എൻ കുളന്തയ്ക്ക് അവളുടെ അപ്പാവേ വേണം' എന്ന വാക്കുകളുടെ യഥാർത്ഥ അർത്ഥം ഡോക്ടർക്ക് അപ്പോഴാണ് മനസ്സിലായത്.

കട്ടിലിന്റെ ഒരു വശത്ത് പേടിയോടെ ചുരുണ്ടുകൂടി കിടന്നിരുന്ന അല്ലിമോളെ ഡോക്ടർ നോക്കി. അവളുടെ നെറ്റിയിൽ ചെറിയൊരു മുറിവുണ്ടായിരുന്നു. ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഡോക്ടർ മെല്ലെ കൈ നീട്ടി അവളുടെ തലയിൽ തലോടി. പേഷ്യന്റിന്റെ കൈയിലെ ഞരമ്പിൽ തൊട്ടാൽ അസുഖം പ്രവചിക്കുന്ന ആ പ്രശസ്ത ന്യൂറോ സർജന്റെ മുഖഭാവം ഇപ്പോൾ വല്ലാതെ മാറിയിരുന്നു. ആ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഒന്നുമാത്രമായിരുന്നു—അല്ലുമോൾക്ക് പിടിപെട്ടിരിക്കുന്നത് വളരെ ഗുരുതരമായ, ഭേദമാക്കാൻ പ്രയാസമുള്ള ഏതോ ഒരു വലിയ രോഗമാണ്!

മല്ലിയുടെയും മകളുടെയും അവസ്ഥ കണ്ട് തകർന്ന മനസ്സോടെ സോമശേഖരൻ വീണ്ടും കാറിലേക്ക് കയറി. ഡോക്ടർ വീണ്ടും ആ പഴയ ബേഗ് തുറന്നു. അതിൽ നിന്ന് ചീന്തിയെടുത്ത ഒരു പത്രക്കുറിപ്പ് എടുത്തു നോക്കി. കാറിന്റെ ഉള്ളിലെ മങ്ങിയ വെളിച്ചത്തിൽ അതിലെ തലക്കെട്ട് വായിച്ചു.

'ഡോക്ടർ സോമശേഖരൻ അറസ്റ്റിൽ.'

അത് വായിച്ച ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു.

ഡോക്ടർ കാറിന്റെ സീറ്റിൽ ചാഞ്ഞിരുന്നു. അങ്ങനെ ഇരുന്നുകൊണ്ട് ഡോക്ടറുടെ മനസ്സ് ആറു വർഷം പുറകിലേക്ക്, തന്റെ

💬 Comments

View all comments