0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 273.6K

പഴയ ജീവിതത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഇനി അത് നിങ്ങളോട് പറയാം...

അന്ന് ഡോക്ടർ പണത്തിന് പുറകെ പായുന്ന വെറുമൊരു ഡോക്ടർ മാത്രമായിരുന്നില്ല. തനിക്ക് കിട്ടുന്ന വലിയ ഫീസിൽ നിന്നും വലിയൊരു പങ്ക് പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി ഡോക്ടർ രഹസ്യമായി മാറ്റിവെച്ചിരുന്നു.

എത്രയോ പാവപ്പെട്ട കുടുംബങ്ങൾക്ക് ഡോക്ടർ അത്താണിയായി. എന്നാൽ പണക്കൊതി മൂത്ത ഡോക്ടറുടെ ഭാര്യയ്ക്ക് ഇത് ഒട്ടും ഇഷ്ടമായിരുന്നില്ല.

"നിങ്ങൾക്ക് ഭ്രാന്താണ്! ഈ പിച്ചക്കാർക്ക് കൊടുക്കാനല്ല ഞാൻ എന്റെ മക്കളെയും കൊണ്ട് ഇവിടെ ജീവിക്കുന്നത്. ഈ ധർമ്മസ്ഥാപനം തുടരാനാണ് ഭാവമെങ്കിൽ ഞാനും മക്കളും ഈ വീട്ടിൽ ഉണ്ടാകില്ല!"

അന്ന് രാത്രി ഭാര്യ ആക്രോശിച്ചത് ഡോക്ടർ ഓർത്തു. ഒടുവിൽ തന്റെ രണ്ട് പെൺമക്കളെയും കൈപിടിച്ച് അവൾ ആ വീടിന്റെ പടിയിറങ്ങിപ്പോയി. അത് വേദനയോടെ ഡോക്ടർക്ക് നോക്കി നിൽക്കേണ്ടിവന്നു. താൻ സ്നേഹിച്ചു വളർത്തിയ മക്കൾ പോലും തനിക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല. തന്റെ മുഖത്തു പോലും അവർ നോക്കിയില്ല .

നാല് വർഷം മുൻപ് ഡിവോഴ്സ് പേപ്പറുകളിൽ ഒപ്പിട്ടു നൽകുമ്പോൾ ഡോക്ടർ സോമശേഖരൻ തികച്ചും ഒറ്റപ്പെട്ടിരുന്നു. ആ സങ്കടം ഡോക്ടറെ മദ്യത്തിൽ മുക്കി. മദ്യത്തിന് അടിമപ്പെട്ടത് പോലെയായി. ആ മദ്യവും ചേർന്നാണ് ആ സമയം ഡോക്ടറെ വളരെ വൃത്തികെട്ട മനുഷ്യനാക്കി മാറ്റിയത്.

കാറിന്റെ സ്റ്റിയറിംഗിൽ അമർന്നിരുന്ന അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു

ഭാര്യയും മക്കളും പടിയിറങ്ങിപ്പോയതോടെ സോമശേഖരന്റെ ജീവിതത്തിന്റെ താളം പൂർണ്ണമായും തെറ്റിയിരുന്നു. പകൽ മുഴുവൻ പ്രശസ്തനായ സർജനായി ജീവിച്ച ഡോക്ടർ , രാത്രികളിൽ മദ്യത്തിന്റെ ലഹരിയിൽ സ്വയം മറന്നു കിടന്നു.

ആ ഇരുണ്ട നാളുകളിലാണ് മല്ലി തന്റെ ഭർത്താവിനെയും കൊണ്ട്

💬 Comments

View all comments