0%

Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 21.5K

അടഞ്ഞതും

ഐഷു : നീ ടീച്ചറെ കൊണ്ടു വരുന്നുണ്ടോ...

ഞാൻ : മം...

ഐഷു : എന്നാ ഞാൻ ഇല്ല

ഞാൻ : വൈ

ഐഷു : എനിക്ക് ടീച്ചറെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ....

ഞാൻ : ഒന്ന് പോയെ ഐഷു.... നമ്മുടെ കാര്യങ്ങൾ ഒക്കെ ആൾക്കറിയാം... പിന്നെ നിന്നെക്കാൾ നാണം ആൾകാവും... സൊ ഡോണ്ട് വറി...

ഐഷു : എന്നാലും...

ഞാൻ : ദേ എന്റെന്നു കിട്ടും.. ഐഷിവിനോ ചമ്മൽ... പിന്നെ ഈ കാര്യങ്ങൾ വെച്ചുള്ള സംസാരമോ നോട്ടമോ ഐഷു കാണിക്കരുത്... അല്ലെങ്കിൽ ടീച്ചർ പണിയാകും

ഞാൻ : ഓഹ്.... ടീച്ചർ പിണങ്ങിയാൽ പിന്നെ പട്ടിണി ആവുമല്ലോ ലെ... മം.. നോക്കട്ടെ..... എന്നാ ക്യാരി ഓൺ... ബൈ

ഞാൻ : പിന്നെ ടീച്ചർ പോയാൽ നമ്മളെ മറക്കല്ലേ....

ഐഷു : ഇത് ഞാൻ നിന്നോടല്ലേ പറയേണ്ടത്....

അതും പറഞ്ഞു ഐഷു പോയി...അപ്പൊ വ്യാഴാഴ്ച പാർട്ടി... ടീച്ചറെ എങ്ങനെ സമ്മതിപ്പിക്കും...

സംഭവം ടീച്ചർക്ക് ഇഷ്ടാവും പക്ഷെ ഇത്ര ആളുകൾക്കിടയിൽ ആവുമ്പോൾ ആണ് പ്രശ്നം.... പിന്നെ ഐഷു ഉള്ള കാര്യവും... എന്നാലും വലിയ എതിർപ്പുണ്ടാവില്ല...

ഞാനൊരു 4 മണി ആവുമ്പോൾ ഇറങ്ങി... ടീച്ചർക്ക് മെസ്സേജ് ഇട്ടു ഞാൻ വന്നു പിക്ക് ചെയ്യാമെന്ന്.. അതു കണ്ടിട്ടുമുണ്ട്...

ഞാൻ അക്കാദമിയിൽ എത്തുമ്പോൾ തന്നെ ടീച്ചർ പുറത്തിറങ്ങി അവിടെ ഫ്രണ്ട്സായി സംസാരത്തിൽ ആയിരുന്നു.... ഞാൻ ചെന്നു വണ്ടി സൈഡിൽ നിർത്തി.... പുറത്തേക്കിറങ്ങിയില്ല..

ടീച്ചർ തന്നെ അടുത്തേക്ക് വന്നു കാറിൽ കയറി... ഞാൻ വിൻഡോസ്‌ താഴ്ത്തി ജാൻസി ടീച്ചറേയും മറ്റും വിഷ് ചെയ്തു

💬 Comments

View all comments