Chapter Title : സോമന്റെ ആത്മാവ് 1 [സ്പൾബർ]
ഒരു പ്രശ്നവുമില്ല… സാമ്പത്തികമായും കുടുംബപരമായും പ്രശ്നമില്ല… ആശാനിന്നലെ നല്ല സന്തോഷത്തിലായിരുന്നു…”..
“ഹ… ഹാ… എടാ കൊച്ചനേ… മാസങ്ങളോളം ആലോചിച്ച് തീരുമാനിച്ചിട്ടല്ല ഒരാൾ ആത്മഹത്യക്കൊരുങ്ങുന്നത്… അത് ഏതാനും സെക്കന്റുകൾ കൊണ്ടെടുക്കുന്ന തീരുമാനമാണ്… നീ പോയതിന് ശേഷം ഇവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നി… അവനങ്ങ് മരിച്ചു… അത്രേ ഉള്ളൂ…”..
തന്നെ ഇവൻ കടത്തി വെട്ടുന്നുണ്ടോന്ന് ഒരു സംശയം തോന്നിയ നാസർ തന്റെ അറിവ് അവിടെ വിളമ്പി..
“അതൊക്കെ സാറ് പറഞ്ഞത് ശരി തന്നെ… പക്ഷേ വേറൊരു പ്രശ്നമുണ്ട് സാറേ….”..
അവർ തമ്മിലുള്ള ഡിബേറ്റ് ജനത്തിന് നല്ല ഹരമായി..എന്നാൽ നാസറിനത് പിടിച്ചില്ല.. മെമ്പർക്ക് തീരെ പിടിച്ചില്ല.. സുധക്ക് ഒട്ടും പിടിച്ചില്ല..
“സാറേ… ഞാനിദ്ദേഹത്തിന്റെ ഭാര്യയാ… ഇത് പെങ്ങളും… ഇവളുടെ ഭർത്താവാ ആ നിൽക്കുന്നത്…ഞങ്ങളാണ് സോമേട്ടനുള്ള ആകെ ബന്ധുക്കൾ… ഞങ്ങൾക്കൊരു പരാതിയുമില്ല സാറേ… അയ്യോ… ഇനി എനിക്കാരൂല്ലേ…”..
സുധ കാര്യമവതരിപ്പിച്ച് പിന്നെയും കരഞ്ഞു.. അവൾ ക്രൂദ്ധയായി അനിക്കുട്ടനെ നോക്കുകയും ചെയ്തു..
“കേട്ടല്ലോ… ഇവർക്ക് പരാതിയില്ല… ആകെയുള്ള ബന്ധുക്കൾക്ക് പരാതിയില്ലങ്കിൽ പിന്നെ നിനക്കെന്തിന്റെ ചൊറിച്ചിലാ… “..
.
അനിക്കുട്ടനെ നിശബ്ദനാക്കുള്ള വടിയെടുത്ത് നാസർ അവനെ അടിച്ചു.
“അതെന്താ സാറേ… ഒരാൾ മരിച്ചാൽ ആ മരണത്തിൽ ബന്ധുക്കൾ സംശയിച്ചാൽ മാത്രേ നിങ്ങൾ നടപടിയെടുക്കൂ… ?. അങ്ങിനെ ഒരു നിയമമുണ്ടോ… ?”..
അനിക്കുട്ടൻ പോരിന് തയ്യാറായി.. നാസറിനത് ക്ഷീണമായി.. നാട്ടുകാർക്ക് ഹരമായി.. സുധക്ക് കലിപ്പായി.. മെമ്പർക്ക് കുശുമ്പായി.. സ്ത്രീജനങ്ങൾക്ക് ആരാധനായി..
“ശരി… ഇവന്റെ മരണത്തിൽ നിനക്ക് സംശയം തോന്നാൻ എന്താ കാരണം… അതിന് എന്തേലും തെളിവുണ്ടോ നിന്റെ കയ്യിൽ… ?”..
അവൻ നിയമം പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിലും നാസർ
💬 Comments
View all comments