0%

Chapter Title : സോണാഗച്ചി [Parvathi]

Author : Parvathi Read All Parts 584

ഇവിടെ ഇന്നുള്ള പൂരിഭാഗം പെൺകുട്ടികളും.... ക്ഷമിക്കണം....

ഇവിടെ ഇന്നുള്ള പൂരിഭാഗം വേശ്യകളും ചതിയിലൂടെ എത്തിയവരാണ്...തട്ടിക്കൊണ്ട് വന്നവർ.... ജോലി വാഗ്ദാനം നൽകി പറ്റിക്കപെട്ടവർ... ഭീഷണികൾക്ക് വഴങ്ങേണ്ടി വന്നവർ... തന്നെപോലെ വില്പന ചരക്ക് ആയവർ...പ്രായപൂർത്തി ആകുന്നതിനും വളരെ മുമ്പേ ഉറ്റവരാൽ ഉപേക്ഷിക്കപെട്ടവർ... വളരെ ചുരുക്കംപേർ മാത്രമാണ് ലൈംഗിക വേഴ്ചയിൽ സുഖം തേടാനും പണം സമ്പാദിക്കുവാനുമായി സ്വന്തം ഇഷ്ടപ്രകാരം ഇവിടെ എത്തിയത്

മാധുരി എഴുന്നേറ്റു മുറിയുടെ ഓരത്ത് ചേർത്തിട്ടിരുന്ന തുരുമ്പിച്ച അലമാര വലിച്ചു തുറന്നു.....ചുരുട്ടികൂട്ടിയിട്ടിരുന്ന സാരികൾക്ക് ഇടയിൽ നിന്നും ഒരു പഴകിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തേക്ക് എടുത്തു, അബ്രാമിന്റെ നേരെ നടന്നു....

ശരീരത്തിൽ ഒരുതുണ്ട് തുണിയില്ലാതെ നഗ്നയായ ഒരുവൾ....തുടയിടുക്കിലെ ചുവപ്പിന് ചുറ്റും പറ്റിപ്പിടിച്ച ശുക്ല കറ അവളെ അസ്വസ്ഥപ്പെടുത്തിയില്ല.... സാഹചര്യങ്ങളോട് പൂർണമായും ഇഴുകി ചേർന്നൊരു വേശ്യ......ഇത്തവണ ഞാൻ വീണ്ടും തിരുത്തുകയാണ്.... സാഹചര്യങ്ങളോട് പൂർണമായും ഇഴുകി ചേർന്നൊരു പെൺകുട്ടി.....

"ജനിപ്പിച്ച അച്ഛനാണ് എന്നെ മൗലികാമ്മക്ക് വിറ്റത്....രണ്ടായിരം രൂപക്ക്....."

മാധുരി കൈയിലിരുന്ന ഫോട്ടോ അബ്രാമിനെ കാണിച്ചു....

"ഇത് അച്ഛൻ... ഇത് അമ്മ.... ഇത് അനിയൻ മാധവ്.... ഇതാ ഞാൻ...."

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവൾ തൊട്ടുകാണിച്ചു....ലോകത്തിന്റെ ഇരുണ്ട വശം വളരെ നാളുകൾക്ക് മുന്നേ തന്നെ മനസ്സിലാക്കിയ അബ്രാം ഒന്നും മിണ്ടിയില്ല....സ്വന്തം അച്ഛനാണ് അവളെ ഇവിടേക്ക് വിറ്റതെന്ന് ആലോചിക്കെ അയാൾക്ക് സഹതാപം തോന്നി...

"മൂന്നു വർഷത്തിനു മുമ്പ് സ്കൂളിലെന്ന് വരുന്ന വഴി അനിയന് ഒരു ആക്‌സിഡന്റ് ഉണ്ടായി... എന്റെ കൈവിട്ട് റോഡിലേക്ക് ഓടിയതാ.... അവനെ ചികിത്സിക്കാൻ ആശുപത്രിയിൽ ഒത്തിരി കാശ് ആവുമെന്നുകണ്ട് അച്ഛൻ കണ്ടുപിടിച്ച വഴി..... മോളെ ഒരു വേശ്യാലയത്തിന് വിറ്റു..."

സംസാരിക്കുമ്പോൾ

💬 Comments

View all comments