0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 736

Soul Mates Part 12

Author : Rahul RK | Previous Part


Episode 12 Begin Again

ആശയിൽ നിന്നും ആ പേര് കേട്ടതും ഞാൻ ശരിക്കും ഞെട്ടി പോയി..

പക്ഷേ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണോ ഇവിടെ വന്നിരിക്കുന്നത് എന്ന് അറിയില്ലല്ലോ...

ഞാൻ എന്തോ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ആശ എൻ്റെ തോളിൽ തട്ടി ചോദിച്ചു..

"എന്താ വിനു..??"

"ഏയ്.. ഏയ് ഒന്നുമില്ല..."

"ഉം.. എന്നാ വാ.. മീറ്റിംഗ് ഉള്ളതല്ലേ ലേറ്റ് ആവണ്ട..."

മനസ്സിൽ ആയിരം ചോദ്യങ്ങളുമായി ഞാൻ ഓഫീസിൻ്റെ അകത്തേക്ക് കയറി..

കാബിനിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു..

എല്ലാം കലങ്ങി തെളിഞ്ഞ് വന്നപ്പോൾ ആണ് അടുത്തത്..

പക്ഷേ അവൻ തന്നെ ആണ് ഇവിടെ വന്നിരിക്കുന്നത് എങ്കിൽ അവനെ വെറുതെ വിടാൻ പറ്റില്ല.. അത് അതിഥിക്ക് വേണ്ടി മാത്രമല്ല, അവൻ്റെ ചതിയിൽ വീണിട്ടുള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടി ആണ്...

കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി ഞാൻ വെറുതെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് ആരോ വന്ന് മീറ്റിംഗ് തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞത് കേട്ടാണ് ഞാൻ ആലോചനകൾ വിട്ട് ഉണർന്നത്...

ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് മീറ്റിംഗ് റൂമിലേക്ക് നടന്നു..

വാതിലിൻ്റെ അടുത്തേക്ക് ഓരോ ചുവട് വക്കുമ്പോളും എൻ്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടായിരുന്നു...

ഒരുപക്ഷേ ഈ മുറിക്കുള്ളിൽ ഉള്ള ആൾ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണെങ്കിൽ... അണെങ്കിൽ എന്താണ് ചെയ്യേണ്ടത്.. അതിഥിയെ അറിയിക്കണോ.. അതോ അവളിൽ നിന്ന് മറച്ച് വെക്കണോ.. എന്തിന് മറച്ച് വക്കണം.. അവള് അറിയേണ്ട കാര്യം

💬 Comments

View all comments