Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]
കഴിക്കാൻ വേണേൽ വരാൻ നോക്ക്.. ദോ നിന്റെ ഉപ്പയെം വിളിച്ചോ.. " എന്ന് പറഞ്ഞു ഉമ്മ നടന്ന അങ്ങ് പോയി...
" മോനെ നീ പോയി കഴിച്ചോ.. ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം " എന്ന് പറഞ്ഞു ഉപ്പ എഴുനേറ്റ് പോയി ഞാൻ എഴുനേറ്റ് കഴിക്കാനും പോയി..
ഞാൻ കിച്ചണിൽ ചെന്നപ്പോ ഉമ്മ മാത്രെ ഉണ്ടായിരുന്നുള്ളു... ഞാൻ അവിടെ ഉമ്മാടെ അടുത്ത പോയി നിന്ന്.. ഉമ്മ എന്തോ ചെയ്തുകൊണ്ട് നിക്കുവാന്.. ഉമ്മാടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്..
" എന്ത് ഉമ്മ ഇങ്ങനെ കരയണേ " ഞാൻ ഉമ്മയെ ചേർത്ത് പിടിച്ചു കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു...
" നിന്റെ ഉപ്പ എന്നോട് ഇങ്ങനെ ഒക്കെ സംസാരിച്ചിട്ട് തന്നെ എത്ര കാലം ആയെന്ന് അറിയോ.. നീ വന്നപ്പോ തന്നെ നിന്റെ ഉപ്പാക്ക് എന്ത് സന്ദോഷം ആയി " ഉമ്മ എന്റെ മുഖത്ത് നോക്കി ആണു അത് പറഞ്ഞെ....
"അതുകൊണ്ട് അല്ലെ എന്റെ ഷാജിത കുട്ടി ഞാൻ ഇനി ഗൾഫിൽ പോകുന്നില്ല എന്ന് തീരുമാനിചെ " ഉമ്മാടെ രണ്ട് കവിളിയും വേദനിക്കണ്ടു പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു
"നീ സത്യായിട്ടും പോണില്ലേ ഇനി " ഉമ്മ സന്തോഷം കൊണ്ട് ചോദിച്ചു ഉമ്മാടെ കണ്ണുകളിൽ തിളക്കം കാണുന്നുണ്ടായിരുന്നു
" സത്യമായിട്ടും പോകുന്നില്ല.. ഇനി ഇവിടെ തന്നെ നിൽക്കുകയാണ്" ഞാൻ ഉമ്മയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു..
അപ്പോഴേക്കും ഉപ്പ അടുക്കളയിലേക്ക് കയറി വന്നു
" എന്താണ് ഉമ്മയും മോനും കൂടെ ഇവിടെ ഒരു സ്നേഹപ്രകടനം " ഉപ്പ ചോദിച്ചു
" അതെന്ത് മനുഷ്യാ ഞങ്ങൾക്ക് ഇവിടെ സ്നേഹപ്രകടനങ്ങൾ നടത്തിക്കൂടെ" ഉമ്മ ഉപ്പാടെ അടുത്തു ചോദിച്ചു
" അയ്യോ നടത്തിക്കോ നടത്തിക്കോ " ഉപ്പ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു
" നിങ്ങളുടെ മോൻ ഇനി ഗൾഫിൽ പോകുന്നില്ല നമ്മുക്ക് വേണ്ടി.. നമ്മളെ നോക്കി ഇവിടെ തന്നെ നിൽക്കുകയാണെന്ന് " ഉമ്മ ഉപ്പാടെ അടുത്ത് പറഞ്ഞു..
" ആഹാ അത് സന്തോഷമുള്ള കാര്യമാണ് എങ്കിൽ മോൻ ഇനി പോകണ്ട " ഉപ്പ ഉള്ളിൽ സന്ദോഷം ഉണ്ടെങ്കിലും
💬 Comments
View all comments