0%

Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 203

ഞാൻ കെട്ടിക്കൊണ്ട് വന്നിട്ട് ഇങ്ങൾ വിശേഷം അറിഞ്ഞ മതി.." അവൻ കഴിക്കാനായി ഇരുന്നുകൊണ്ട് പറഞ്ഞു....

"ഞാൻ കെട്ടി പോകുന്നെന്ന് മുന്നേ നീ കെട്ടി പോകുമോ ജുനു " ഞാനും അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു...

"ഒന്നും പറയാൻ പറ്റൂല്ല.. ഇങ്ങൾക്ക് വേണേൽ നേരത്തെ കെട്ടി പൊക്കോ ഇല്ലേൽ ഞാൻ ആദ്യം കെട്ടും " അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...

ഉപ്പ ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് തന്നെ ഇരുന്നു....

"മതി മതി.. കല്യാണം ഒക്കെ പിന്നെ ഇപ്പൊ കഴിക്കാൻ നോക്ക് ".. ഉമ്മ അത് പറഞ്ഞപ്പോ എല്ലാം ഒതുങ്ങി അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഞാൻ ഒന്ന് കിടന്നു.. ളുഹർ സമയം ആയപ്പോ ഉമ്മ വന്നു വിളിച്ചു...

" എഴുനേക്ക് മോനെ അസറെ.. ഉപ്പ വിളിക്കനുണ്ട് നിന്നെ.. പള്ളിയിൽ പോകാൻ.. എഴുനേറ്റ് പോയി കുളിച് പള്ളിയിൽ പോകാൻ നോക്ക് "" അതും പറഞ്ഞു ഉമ്മ എന്നെ കുത്തി പൊക്കി ബാത്‌റൂമിൽ കയറ്റി.. ഞാൻ കുളിച്ചു റെഡി ആയി പുറത്തിറങ്ങി ഉപ്പ എനിക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു..

"പോകാം " ഞാൻ ഉപ്പാനെ നോക്കി പിരികം ഉയർത്തിക്കൊണ്ട് ചോദിച്ചു...

ഉപ്പ വണ്ടിടെ കീ എന്റെ കയ്യിലേക്ക് നീട്ടി..

"എടുത്തോ " എന്ന് പറഞ്ഞു...

അത് ഉപ്പാന്റെ ബുള്ളറ്റിന്റെ കീ ആയിരുന്നു.. പഴയ മോഡൽ ബുള്ളറ്റ്.. ഞാൻ ഒന്ന് കയറി ഇരുന്നു ഉപ്പ പുറകിൽ കയറി.. ഞങ്ങൾ നേരെ പള്ളിയിലേക്ക് ചെന്ന്.. നിസ്കാരം തുടങ്ങാറായി.. ഞങ്ങൾ നേരെ വുളു എടുത്തു.. നിസ്കാരത്തിനായി കയറി...

നിസ്കാരം കഴിഞ്ഞു.. ദുആ ചെയ്ത് കഴിഞ്ഞപ്പോ മനസിന്‌ ഒരു സമാധാനവും സന്തോഷവും കിട്ടി...

ഞാൻ പുറത്തേക്ക് ഇറങ്ങി അപ്പൊ ഉപ്പ ഫ്രണ്ടിനോട് സംസാരിക്കുകയായിരുന്നു...ഉപ്പ എന്നെ അടുത്തേക്ക് വിളിച്ചു... പോയിട്ട് അത്യാവശ്യം ഒന്നും ഇല്ലല്ലോ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്...

ഉപ്പ എന്നെ വിളിച്ചു അവിടെ ഉള്ള ഒരു മരത്തണലിൽ ഇരുത്തി...

"മോനെ അസറെ ഇനി എന്താ പ്ലാൻ " ഉപ്പ എന്നോട് ചോദിച്ചു...

"പ്രേതെകിച്ചു പ്ലാൻ ഒന്നും ഇല്ല ഇവിടെ ഉപ്പാടെ കൂടെ കൂടാം എന്ന്

💬 Comments

View all comments