Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]
കരുതി ഇനി... മടുത്തു മറ്റേ ജോലി " ഞാൻ ഉപ്പ എന്നെ ഒന്ന് സംശയിക്കാതെ വിധം പറഞ്ഞു...
"ഞാൻ ജോലിയുടെ കാര്യം അല്ല മോനെ ചോദിച്ചേ.. നിനക്ക് ഒരു കുടുംബം ഒക്കെ വേണ്ടേ.. ഉപ്പാന്റെ ഒരു ഫ്രണ്ട് ഇണ്ട്.. അവനിക്ക് 3 പെണ്മക്കൾ ആണു... ഞാൻ അവനോട് പറഞ്ഞും പോയി.. നീ അവരിൽ ഒരാളെ കല്യാണം കഴിക്കും എന്ന്.. നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ?" ഉപ്പ എന്നെ ചോദ്യ ഭാവേന നോക്കി...
"ഉപ്പ ആരെ പറഞ്ഞാലും ഞാൻ സ്വീകരിക്കും.. പക്ഷെ ഇപ്പൊ ഞാൻ ഒരു കല്യാണം വേണ്ട എന്ന് ആണു പറയുന്നേ... എനിക്ക് അതിനുള്ള പ്രായം ഒക്കെ ആയോ "
"നിന്നോട് ഞാൻ നിർബന്ധം കാണിക്കില്ല ഇത് നിന്റെ ജീവിതം ആണു... പക്ഷെ ആ ഏറ്റവും ഇളയ (വയസ് കുറവുള്ള ) കുട്ടിക്ക് നല്ല ഒരു കുടുംബത്തിൽ നിന്ന് ഒരു ആലോചന വന്നിട്ടുണ്ട്.. നടക്കേം ചെയ്യും പക്ഷെ അവർ പറയുന്നത് മുൻപിൽ ഉള്ള രണ്ടും കല്യാണം അകത്തെ എങ്ങനെയാ എന്ന് ആണു.." ഉപ്പ പറഞ്ഞു...
ഞാൻ ഒന്നും മിണ്ടിയില്ല
"നീ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി " എന്ന് പറഞ്ഞു ഉപ്പ എഴുനേറ്റ് നടന്നു...
ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു അവിടെ ഇരുന്നു..
"ഉപ്പ വാ നമുക്ക് വീട്ടിൽ പോകാം" കുറച്ചു നേരം ആലോചിച്ച ശേഷം ഉമ്മയോടും കൂടെ അഭിപ്രായം തേടാം എന്ന് കരുതി ഉപ്പാനോട് പറഞ്ഞു..
ഞങ്ങൾ നേരെ വീട്ടിലെത്തിയ ഫുഡ് കഴിഞ്ഞ് ഹാളിൽ ഇരുന്നു അതിനെപ്പറ്റി ആലോചിക്കുകയായിരുന്നു ഞാൻ
"ടാ ചെറുക്കാ.. എത്ര നേരം ആയി ഞാൻ ഇവിടെ വന്നു ഇരിക്കാൻ തുടങ്ങിയിട്ട്.. നീ എന്ത് ആലോചിച്ച ഇരിക്കുന്നെ "
ഉമ്മാടെ സൗണ്ട് ആണു എന്നെ ആലോചനയിൽ നിന്ന് പുറത്ത് കൊണ്ട് വന്നേ..
ഞാൻ ഉമ്മാനെ ഒന്ന് നോക്കി
ഉമ്മ എന്താ എന്ന് പുരികം ഉയർത്തി ചോദിച്ചു..
"ഉമ്മാ... ഉപ്പ എനിക്ക് ഒരു കല്യാണ ആലോചനയുമായി വന്നിട്ടുണ്ട്.. ഉപ്പാന്റെ ഏതോ ഫ്രണ്ടിന്റെ മോൾ ആണെന്ന്.. ഉപ്പ അവർക്ക് വാക്ക് കൊടുത്തേക്ക്.. ഞാൻ എന്താ
💬 Comments
View all comments