Chapter Title : സുലൈഖ [ചുള്ളൻ ചെക്കൻ]
ചെയ്യണ്ടേ ഉമ്മാടെ അഭിപ്രായം എന്താ " ഞാൻ ഉമ്മാടെ സൈഡിലേക്ക് തിരിഞ്ഞ് ഇരുന്നുകൊണ്ട് ഉമ്മാടെ ഒരു കൈ എന്റെ രണ്ട് കയ്യിടെയും ഇടയിൽ വെച്ച് അമർത്തികൊണ്ട് ചോദിച്ചു...
"ഉപ്പ അത് എന്നോട് പറഞ്ഞിരുന്നു അവര് പാവങ്ങൾ ആണു മോനെ..ആ മൂത്ത കുട്ടി നിനക്ക് നല്ലതുപോലെ ചേരും.. ഓൾ ഇബാദത് ഒക്കെ ഉള്ള കുട്ടിയ... നിനക്ക് ഇഷ്ടമല്ലേൽ നോക്കണ്ട...." ഉമ്മാ മറ്റേ കൈ കൊണ്ട് എന്റെ കൈ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു...
"ഇഷ്ടക്കുറവ് ഒന്നും ഇല്ലുമ്മ നിങ്ങൾക്ക് ഒക്കെ ഇഷ്ടം ആയില്ലേ.. നിങ്ങൾ ഒക്കെ ഇങ്ങനെ പറയുമ്പോ.. നല്ല കുട്ടി ആകുമല്ലോ അല്ലാത്ത ഒന്നിനെ നിങ്ങൾ എനിക്ക് കണ്ടുപിടിച്ചു വെക്കില്ലല്ലോ "...
ഞാൻ ഉമ്മാടെ അടുത്ത പറഞ്ഞു...
"എങ്കിൽ നീ ഒന്ന് ആലോചിക്ക് എന്നിട്ട് ഒരു തീരുമാനം എടുക്ക്...""
അങ്ങനെ സമയം കടന്ന് പോയി അസർ (വൈകുന്നേരം ഉള്ള നിസ്കാരം ) കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഒന്ന് പോയി വരാമെന്ന് കരുതി പഴയ കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് അവരെ ഒന്ന് കാണാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങി.. അപ്പോഴും എന്റെ മനസ്സിൽ ഉപ്പ പറഞ്ഞ കല്യാണ കാര്യം തന്നെ ആണു.. എന്തോ പെട്ടന്ന് ഒരു വണ്ടി മുൻപിലേക്ക് വന്നു ആ വണ്ടി ബ്രേക്ക് പിടിച്ചു ഞാനും പിടിച്ചു പക്ഷെ പെട്ടന്ന് ഉള്ള ബ്രേക്കിൽ എന്റെ കണ്ട്രോൾ പോയി വണ്ടി താഴെ വീണു ഞാനും...
"അയ്യോ എന്തേലും പറ്റിയോ "ഒരു കിളി നാദം കേട്ടു ഞാൻ അങ്ങോട്ട് നോനോക്കി..
തുടരും...
നിങ്ങളുടെ വിലയേറിയ അഭിപ്രായം പങ്കുവെക്കു..
💬 Comments
View all comments