Chapter Title : സുനിത [Smitha]
നിലാവ് ഒരു കണ്ണാടിയായി എന്‍റെ മുമ്പില്‍ നില്‍ക്കുന്നു... അതില്‍ ഒരാളുടെ രൂപം എപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നു...സുനിതേ...നിന്‍റെ രൂപം...”
വികാരനിര്‍ഭരമായ ഭാഷയിലാണ് പ്രശാന്ത് അത് വായിച്ചത്. അത് കേട്ട് സുനിതയുടെ പിടി അയഞ്ഞു. കുതറിക്കൊണ്ടിരുന്ന ഡെന്നീസും കസേരയില്‍ നിശ്ചലം ഇരുന്നു. അവിശ്വനീയമായ ഭാവത്തോടെ അവളുടെ നീള്‍മിഴികള്‍ ഡെന്നീസില്‍ പതിഞ്ഞു.
“ഞാന്‍ എങ്ങനെ ഉറങ്ങും എന്‍റെ പ്രണയിനീ...”
പ്രശാന്ത് വായന തുടര്‍ന്നു.
“ഉറങ്ങുമ്പോള്‍ നൂറു സൂര്യന്മാര്‍ ഒരുമിച്ചു പ്രകാശിക്കുന്ന വെളിച്ചപ്രവാഹമായി നീ എന്നെ ഉണര്‍ത്തുന്നു...നിന്‍റെ നീള്‍മിഴികളില്‍ കത്തുന്ന പുഷ്യരാഗപുഷ്പ്പങ്ങള്‍ ആണ് എന്‍റെ ശ്വാസത്തിലും ചോരയിലും പ്രാണനിലും...”
പ്രശാന്ത് അമ്മയേയും കൂട്ടുകാരനെയും നോക്കി.
“ഇത് എപ്പോള്‍ എഴുതിയതാണ് എന്ന് അറിയാമോ അമ്മയ്ക്ക്...?”
പ്രശാന്ത് ചോദിച്ചു.
“രണ്ട് കൊല്ലം മുമ്പ്...ഇതിന്‍റെ ഓരോ പേജിലും ഉണ്ട് ഇതുപോലെ ചൂടന്‍ കവിതകള്‍... മിനിങ്ങാന്നാ എനിക്ക് ഈ ബുക്ക് കിട്ടിയേ..ഞാന്‍ പോയില്ലേ ഇവന്‍റെ വീട്ടില്‍...? ഇവന്‍റെ ഷെല്‍ഫില്‍, ഏറ്റവും അടിയില്‍...”
ഡെന്നീസ് മുഖം കുനിച്ച് ഇരുന്നു.
“ഒരു കൊല്ലത്തെ കവിതാസമാഹാരം ..അല്ല പ്രണയ കവിതാസമാഹാരം ആണിത്..ഇതുപോലെ ഒരു ബുക്ക് കൂടിയുണ്ട്...അത് അങ്ങനെ വായിക്കാന്‍ കൊള്ളുകേലാ! അപ്പടീം “എ” യാ...അമ്മേടെ മൊഖം .... ചുണ്ടും കണ്ണും അങ്ങനെ എല്ലാം ഒണ്ട്...”
സുനിതയുടെ കണ്ണുകള്‍ അവിശ്വസനീയതയില്‍ വിടര്‍ന്നു വളര്‍ന്നു.
“കരാട്ടെക്കാരന് അപ്പം കവിതയും വഴങ്ങും ല്ലേ?”
മുഖത്ത് പുഞ്ചിരി വരുത്തി സുനിത ഡെന്നീസിനോട് ചോദിച്ചു.
കോര്‍ണറില്‍ ഇരുന്ന ടെലിഫോണ്‍ ശബ്ദിച്ചു. പ്രശാന്ത് ബുക്കുമായി ടെലിഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയി. ഡെന്നീസ് ഇപ്പോഴും മുഖം ഉയര്‍ത്തിയിട്ടില്ല.
“ആ അച്ഛാ, എങ്ങോട്ടാ? കവലേലേക്കോ? ഇപ്പം വേണോ? ശരി, വരാം,”
“അച്ഛനാ,”
റിസീവര്‍ ക്രഡിലില്‍ വെച്ച് പ്രശാന്ത് പറഞ്ഞു. “കുഞ്ഞ് കുട്ടിച്ചേട്ടന്റെ കടെന്നാ വിളിച്ചേ, എന്നോട് ഒന്നങ്ങോട്ടു ചെല്ലാന്‍! ഞാനിപ്പം വരാം...എടാ നീയെന്തിനാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ തലേം കുമ്പിട്ടു ഇരിക്കുന്നെ! അമ്മേടെ കാല് എന്തോരം പിടിക്കുന്നോ അത്രേം അടി കൊറച്ചേ കിട്ടത്തുള്ളൂ നെനക്ക് അമ്മേടെ കയ്യീന്ന്! ആ തൊടങ്ങിക്കോ..ഞാന്‍ ദാ എത്തി...”
അത് പറഞ്ഞ് പ്രശാന്ത് പുറത്തേക്കു പോയി. സുനിത അടുപ്പിന്‍ നേരെ ജ്വലിക്കുന്ന തീയ് നോക്കി നിന്നു. ഡെന്നീസ് എഴുന്നേറ്റു.
“ആന്‍റി...”
💬 Comments
View all comments